മഹാനാടകത്തിന് താല്‍ക്കാലിക വിരാമം; ത്രികക്ഷി സഖ്യത്തിന്റെ നേതാവ് ഉദ്ധവ്‌; സത്യപ്രതിജ്ഞ 28ന്

മഹാരാഷ്ടയിലെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ദിവസങ്ങളായി നടന്നുവന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായി.

ത്രികക്ഷി സഖ്യത്തിന്റെ മുഖ്യമന്ത്രിയായി ഉദ്ധവ്‌ താക്കറെ വ്യാ‍ഴാ‍ഴ്ച സത്യപ്രതിജ്ഞ ചെയ്യും. മുംബൈയിലെ ശിവജി പാര്‍ക്കിലാണ് സസ്യപ്രതിജ്ഞ. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവകാശവാദമുന്നയിക്കാന്‍ ഉദ്ദവ് താക്കറെ രാജ്ഭവനിലേക്ക് തിരിച്ചു.

അതേസമയം നാളെ കര്‍ണാടക നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു. അര്‍ദ്ധരാത്രിയില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ച് ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞയും മന്ത്രിസഭാ രൂപീകരണവും ചോദ്യംചെയ്ത് എന്‍സിപിയും-കോണ്‍ഗ്രസും-ശിവസേനയും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധിപറഞ്ഞതോടെയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായത്.

നാളെ വിശ്വാസവോട്ടെടുപ്പ് നടത്താല്‍ സുപ്രീംകോടതി വിധിവന്നതോടെ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായ ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനവും അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനവും രാജിവച്ചു.

സുപ്രീംകോടതിവിധി വന്നതിന് പിന്നാലെ ത്രികക്ഷിസഖ്യം യോഗം ചേര്‍ന്ന് ഉദ്ധവിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. പ്രോടേം സ്പീക്കറായി ബിജെപി എംഎല്‍എ കാളിദാസ് കോളാംകറിനെ ഗവര്‍ണര്‍ നിയമിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here