കേരളത്തില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമറിയിച്ച് ജപ്പാനീസ് കമ്പനികളും

ജപ്പാനിൽ നിന്നും പുതിയ നിക്ഷേപങ്ങൾ കേരളത്തിലെത്തും. എട്ട് ജാപ്പനീസ് കമ്പനികളാണ് കേരളത്തിൽ നിക്ഷേപം തുടങ്ങാൻ താൽപര്യം അറിയിച്ചത്.

നീറ്റ ജലാറ്റിന്‍ കേരളത്തിലെ സംരംഭങ്ങളില്‍ 200 കോടി രൂപയുടെ അധിക നിക്ഷേപമാണ് വാഗ്ദാനം ചെയതത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജപ്പാൻ സന്ദർശനത്തിന്‍റെ ഭാഗമായാണ് തീരുമാനം. കേരളത്തിലെ നിക്ഷേപ സൗഹൃദ നയങ്ങള്‍ക്ക് ജപ്പാനിലെ വ്യവസായികളുടെ അഭിനന്ദനവും ലഭിച്ചു.

ജപ്പാനിലെ ഒസാക്കയില്‍ നടന്ന നിക്ഷേപ സെമിനാറിലായിരുന്നു കേരളത്തിലെക്കുള്ള പുതിയ നിക്ഷേപങ്ങളുടെ വാഗ്ദാനം. എട്ട് ജാപ്പനീസ് കമ്പനികളാണ് പുതുതായി കേരളത്തിൽ നിക്ഷേപം തുടങ്ങാൻ താൽപര്യം അറിയിച്ചത്.

നീറ്റ ജലാറ്റിന്‍ കേരളത്തിലെ സംരംഭങ്ങളില്‍ 200 കോടി രൂപയുടെ അധിക നിക്ഷേപവും വാഗ്ദാനം ചെയതു. നിറ്റാ ജലാറ്റിൻ ഡയറക്ടർ ഹിരോഷി നിട്ടയാണ് കമ്പനിയെ പ്രതിനിധീകരിച്ച് പ്രഖ്യാപനം നടത്തിയത്.

<iframe width=”853″ height=”480″ src=”https://www.youtube.com/embed/MyECcPMNnvg” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News