യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മറ്റി മുതല്‍ ബൂത്ത് കമ്മറ്റി വരെയുള്ള എല്ലാ ഘടകങ്ങളും പിരിച്ച് വിട്ടു . യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കമ്മറ്റിയുടെതാണ് തീരുമാനം . കോടതിയെ വെല്ലുവിളിച്ച് തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോകാനും അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് തീരുമാനം .ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തരുതെന്ന എ – ഐ ഗ്രൂപ്പുകളുടെയും ,സംസ്ഥാനത്ത് നിന്നുള്ള എം.പിമാരുടെയും അഭ്യര്‍ത്ഥനയെ നിരാകരിച്ചാണ് തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോകാന്‍ അഖിലേന്ത്യാ കമ്മറ്റി തീരുമാനിച്ചത് .
നീണ്ട 7 വര്‍ഷത്തിന് ശേഷമാണ് കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് കമ്മറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള ഫൈനല്‍ വിസില്‍ മുഴങ്ങുന്നത്. ഇന്നലെ രാത്രിയാണ് സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് ചുമതലക്കാരനായ അഖിലേന്ത്യാ സെക്രട്ടറി രവീന്ദ്രദാസ് കമ്മറ്റി പിരിച്ച് വിട്ടതായും , ഉടന്‍ ഇലക്ഷന് തയ്യാറെടുക്കാനും കേരളാ യൂത്ത് കോണ്‍ഗ്രസിനോട് സര്‍ക്കുലര്‍ മുഖാന്തിരം നിര്‍ദേശം നല്‍കിയത്.
നിലവില്‍ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നടപടി ആലുവാ മുന്‍സിഫ് കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് കോടതിയെ വെല്ലുവിളിച്ച് തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോകാനും അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് കമ്മറ്റി തീരുമാനം എടുത്തത് എന്നത് ശ്രദ്ധേയം . നിലവിലെ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് അടക്കമുള്ള മുഴുവന്‍ ഭാരവാഹികളും ഇതോടെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് പുറത്തായി .ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തരുതെന്ന എ – ഐ ഗ്രൂപ്പുകളുടെയും ,സംസ്ഥാനത്ത് നിന്നുള്ള എം.പിമാരുടെയും അഭ്യര്‍ത്ഥനയെ നിരാകരിച്ചാണ് തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോകാന്‍ അഖിലേന്ത്യാ കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്.
ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കേണ്ടി ഇരുന്ന തിരഞ്ഞെടുപ്പ് കേരളത്തിലെ സിറ്റിംഗ് എം.പിമാരുടെ അഭ്യര്‍ത്ഥന മാനിച്ച് ഹൈക്കമാന്‍ഡ് മാറ്റിയിരുന്നു. എന്നാല്‍ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ ഇലക്ഷന്‍ മാറ്റണമെന്ന ഗ്രൂപ്പുകളുടെ അഭ്യര്‍ത്ഥന ഹൈക്കമാന്‍ഡ് തള്ളി. വിദേശപര്യടനത്തിലായിരുന്ന രാഹുല്‍ ഗാന്ധി മടങ്ങി എത്തിയ ഉടനെയാണ് തീരുമാനം എടുത്തത് എന്നതും ശ്രദ്ധേയമായി .അതിനിടെ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന്റെ അംഗത്വ ഫീസിനെ ചൊല്ലി ആഭ്യന്തര സംഘര്‍ഷം മുറുകി.
ആറര കോടി രൂപയുടെ അംഗത്വം ആണ് ഒരു സ്വകാര്യ തിരഞ്ഞെടുപ്പ് ഏജന്‍സി കേരളത്തില്‍ നിന്ന് പിരിച്ചത് .125 രൂപയാണ് അംഗത്വ ഫീസ് ,നാല് അംഗങ്ങളെ ചേര്‍ക്കുന്ന ആളിന് പൂര്‍ണ്ണ അംഗം ആവാം .7500 രൂപയാണ് സംസ്ഥാന ഭാരവാഹിയാകാന്‍ ആഗ്രഹിക്കുന്ന വ്യക്തി കെട്ടിവെയ്‌ക്കേണ്ട തുക .കോടികള്‍ പിരിച്ചിട്ടും ചിലരുടെ ആര്‍ത്തി തീരുന്നില്ലെന്നും ,പിരിച്ച തുകയുടെ കണക്ക് വെയ്ക്കുന്നില്ലെന്നും യൂത്ത് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഭേദമന്വ ആക്ഷേപം ഉണ്ട്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ .എ -ഐ ഗ്രൂപ്പുകള്‍ മല്‍സരിച്ച് രഹസ്യ യോഗങ്ങള്‍ സംസ്ഥാനത്ത് നടത്തി വരികയാണ് .അന്തിമ വിസില്‍ മുഴങ്ങിയതോടെ ഒരിടവേളക്ക് ശേഷം ഗ്രൂപ്പ് യുദ്ധം തന്നെ നടക്കും എന്നാണ് നീരീക്ഷകര്‍ കരുതുന്നത്.

Get real time update about this post categories directly on your device, subscribe now.