സര്‍ക്കാരിന്റെ സ്ത്രീധന വിരുദ്ധ പ്രചാരണ പരിപാടികളുടെ ഗുഡ് വില്‍ അംബാസഡറായി ടൊവിനോ തോമസ്

സര്‍ക്കാരിന്റെ സ്ത്രീധന വിരുദ്ധ ക്യാമ്പയിനില്‍ കൈകോര്‍ത്ത് സിനിമാ താരം ടൊവിനോ തോമസ്. സ്ത്രീധന വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് അഹല്യ ക്യാമ്പസില്‍ നടന്നു. സ്ത്രീധനത്തിനെതിരായ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രചാരണ പരിപാടികളുടെ ഗുഡ് വില്‍ അംബാസഡറാണ് ടൊവിനോ തോമസ്. സ്ത്രീധനത്തിനെതിരായി വ്യാപകമായ പ്രചരണ പരിപാടികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെയടക്കം പ്രചാരണ പരിപാടികള്‍ നടക്കുന്നുണ്ട്. മൂലധനം കണ്ടെത്താമെന്ന് കരുതി ആരും വിവാഹം കഴിക്കരുതെന്നും സ്ത്രീധന നിരോധന നിയമം ഉണ്ടായിട്ടും നാട്ടുനടപ്പ് എന്ന രീതിയില്‍ സ്ത്രീധനത്തെ കാണുന്ന രീതി മാറണമെന്നും പാലക്കാട് സ്ത്രീധന വിരുദ്ധ ദിനാചരണ പരിപാടിയുടെ സംസ്ഥാന തല പരിപാടിയില്‍ മുഖ്യാതിഥിയായ ടൊവിനോ തോമസ് പറഞ്ഞു. അഹല്യ ക്യാമ്പസില്‍ നടന്ന പരിപാടി കെ. ബാബു എം എല്‍ എ ഉദ്ഘാടനം ചെയ്തു. വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് സ്ത്രീധന വിരുദ്ധ ക്യാമ്പയിന്‍ നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News