
തിരുവനന്തപുരത്തെ സ്‌കൂളുകളില്‍ ജില്ലാ പഞ്ചായത്തിന്റെ മിന്നല്‍ പരിശോധന. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികെ മധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയത്. സ്‌കൂളുകള്‍ക്ക് വേണ്ട ആവശ്യങ്ങള്‍ എന്താണെന്ന് മനസിലാക്കി അത് ചെയ്ത് നല്‍കുമെന്ന് പരിശോധനക്ക് ശേഷം പ്രസിഡന്റ് വികെ മധു പറഞ്ഞു.
പാമ്പ് കടിയേറ്റ് വയനാട്ടില്‍ അഞ്ചാം ക്ലാസുകാരി മരണപെട്ടതിന് പിന്നാലെ ജില്ലയിലെ സ്‌കൂളുകളെ കുറിച്ച് ചിലര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൃത്യമായി സ്‌കൂള്‍ അധികൃതരും വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കും സ്‌കൂളുകള്‍ പാലിക്കേണ്ട എട്ട് നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഒരു ഉത്തരവ് പുറപെടുവിച്ചിരുന്നു. ക്ലാസ് റൂമുകളിലും ലാബുകളിലും കുട്ടികളെ ചെരുപ്പ് ധരിക്കാന്‍ അനുവധിക്കണമെന്നും,സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും.
നിര്‍ബ്ബദ്ധമായും ഫസ്റ്റയിഡ്‌ബോക്‌സ് സ്ഥാപിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കുട്ടികള്‍ക്ക് ശാരീരികാസ്വസ്ഥതകള്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നും സ്‌കൂളില്‍ പി ടി എ, ജനപ്രതിനിധികളെ കൂടി പങ്കെടുപ്പിച്ച് ഉടന്‍ യോഗം ചേര്‍ന്ന് നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. തുടര്‍ന്ന് ഉത്തരവില്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാനായിരുന്നു പ്രസിഡന്റ് വി കെ മധുവും സംഘവും സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തിയത്.
സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തുക മത്രമല്ല പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം ചെയ്തത്. ക്ലാസ് റൂമുകളിലും ലാബുകളിലും ചെരുപ്പ്് ധരിക്കാതിരിക്കുന്ന കുട്ടികളെ ചെരുപ്പ് ധരിപ്പിച്ച് റൂമുകളിലേക്ക് കയറ്റി. സ്‌കൂളുകളിലെ കാടും പടര്‍പ്പുമെല്ലാം വെട്ടിവെടിവാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തകര്‍ന്ന് കിടക്കുന്ന കെട്ടിടവും ബാത്രൂമുകളും പരിശോധിച്ച പ്രസിഡന്റ് സ്‌കൂളുകള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കിയാണ് മടങ്ങിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here