ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടി20; സഞ്ജു സാംസണെ ഉള്‍പ്പെടുത്തണം; ഹാഷ്ടാഗ് ക്യാംപെയ്‌നുമായി കൈരളി ന്യൂസ്; ബിസിസിഐക്ക് 10000 കമന്റുകള്‍ അയക്കൂ #SanjuMustPlayTvm

ഡിസംബറില്‍ നടക്കാനിരിക്കുന്ന ട്വന്റി20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഡിസംബര്‍ 6ന് തുടങ്ങുന്ന പരമ്പരയില്‍ തിരുവനന്തപുരത്തെ മത്സരം നടക്കുന്നത് ഡിസംബര്‍ എട്ടിനാണ്. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്ക് പറ്റി പുറത്തായതിനാല്‍ മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇടം നേടാന്‍ സാധ്യതയേറുകയാണ്.

പരമ്പരയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ശക്തമാവുകയാണ്. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന 15 അംഗ ടീമില്‍ സഞ്ജുവിനെക്കൂടി ഉള്‍പ്പെടുത്തണെന്നാണ് ഉയരുന്ന ആവശ്യവും. സഞ്ജുവിനെ പരമ്പരയില്‍ ഉള്‍പ്പെടുത്താന്‍ കൈരളി ന്യൂസ് ഹാഷ്ടാഗ് ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുകയാണ്.

ബിസിസിഐയുടെ ഫെയ്‌സ്ബുക്ക് പേജില്‍ 10000 കമന്റുകള്‍ അയച്ചാണ് ക്യാംപെയിന് തുടക്കമാകുന്നത്. #SanjuMustPlayTvm എന്ന ഹാഷ്ടാഗ് ഇപ്പോള്‍ സോഷ്യല്‍മീഡിയ മുഴുവന്‍ ഏറ്റെടുത്തു കഴിഞ്ഞു. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ വിന്‍ഡീസിനെതിരെ കളിക്കുന്നത്. ഇതില്‍ ഒരു മത്സരം സഞ്ജുവിന്റെ സ്വന്തം നാടായ തിരുവനന്തപുരത്താണ്.

https://www.facebook.com/bcciindia/

വിജയ് ഹസാരെ ട്രോഫിയില്‍ ഗോവക്കെതിരെ കേരളത്തിന് വേണ്ടി ഇരട്ട സെഞ്ചുറി നേടിയതോടെയാണ് സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തെളിഞ്ഞത്. 2015ല്‍ 21 വയസുള്ളപ്പോഴാണ് സഞ്ജു ആദ്യമായി ഇന്ത്യയുടെ ടി -20 ടീമിലെത്തുന്നത്. അന്ന് ഒരു മത്സരത്തില്‍ നിന്നും 19 റണ്‍ നേടിയ സഞ്ജുവിന് പിന്നീട് ടീമിലെത്താന്‍ നാല് വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടിവന്നു.

നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജു സാംസണിനെയും സിലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ പരമ്പരയിലെ മൂന്നു മത്സരങ്ങളിലും പകരക്കാരുടെ ബെഞ്ചിലായിരുന്നു താരം. ഇതിനു പിന്നാലെയാണ് വിന്‍ഡീസിനെതിരായ ട്വന്റി20, ഏകദിന ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിനെ പൂര്‍ണമായും അവഗണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News