ബി ജെ പിയുടെ മടക്കയാത്രയ്ക്ക് കൈ വീശി മഹാരാഷ്ട്ര

രാഷ്ട്രീയത്തെ വെറും കച്ചവടമാക്കി സ്വാര്‍ത്ഥ ലാഭം ലക്ഷ്യമാക്കിയ ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന ബി ജെ പിക്ക് കനത്ത തിരിച്ചടിയാണ് മഹാരാഷ്ട്ര നല്‍കിയത്. സംസ്ഥാനത്തെ സാധാരണ ജനങ്ങളെപോലും ആശങ്കയിലാക്കിയ പാതിരാ നാടകവും സത്യപ്രതിജ്ഞയും നടത്തി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച ബി ജെ പി നേതാക്കള്‍ക്ക് ചുട്ട മറുപടി നല്‍കാന്‍ കഴിഞ്ഞ സംതൃപ്തിയിലാണ് മുംബൈ നഗരവും.

ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന മുംബൈ നഗരത്തിലെ നിരവധി ചെറുകിട വ്യവസായങ്ങളാണ് ചെറുത്ത് നില്‍ക്കാന്‍ കഴിയാതെ താഴിട്ടത്. വര്‍ഗീയ വിഭാഗീയത, തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രാഥമിക ആവശ്യങ്ങള്‍ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങളാണ് സംസ്ഥാനത്തെ പുറകോട്ടടിച്ചത്.

ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ ഒരു ലക്ഷം കൊടിയിലധികം ചിലവ് കണക്കാക്കുന്ന ശിവാജി പ്രതിമ, ബുള്ളറ്റ് ട്രെയിന്‍ തുടങ്ങിയ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ മുന്‍ഗണന പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ യഥാര്‍ഥ ചാണക്യന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനാണ് മഹാരാഷ്ട്രയില്‍ അരങ്ങേറിയ രാഷ്ട്രീയ നാടകങ്ങള്‍ നിമിത്തമായത്.

2014ലെ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തോടെ മാറാത്തയിലെ കരുത്തനായ നേതാവിനെ എഴുതി തള്ളിയവരെ അമ്പരിപ്പിച്ചു കൊണ്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 54 സീറ്റ് സ്വന്തമാക്കി പാര്‍ട്ടിയുടെ നില ഭദ്രമാക്കി 79 കാരനായ ശരദ് പവാര്‍ രാഷ്ട്രീയ സാന്നിധ്യം ഉറപ്പാക്കിയത്. ഇപ്പോഴിതാ മഹാരാഷ്ട്രയിലെ കിംഗ് മേക്കറായി എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍ മാറുമ്പോള്‍ ജനാധിപത്യ മര്യാദകള്‍ ലംഘിച്ചു അധികാരം പിടിച്ചടക്കുന്നത് ശീലമാക്കിയ ബി ജെ പിക്കുള്ള ശക്തമായ താക്കീത് കൂടിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News