പെരുമ്പാവൂര്‍ നഗരത്തില്‍ കടമുറിക്ക് മുന്നില്‍ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ കുറുപ്പുംപടി സ്വദേശി ദീപ (42) യാണ് കൊല്ലപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്ന അസം സ്വദേശി ഉമര്‍ അലിയെ കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി ഒരുമണിയോടെ പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപത്താണ് കൊല നടന്നത്.

ദീപയും ഉമര്‍ അലിയും കൂടെ പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിന്റെ സമീപത്തുള്ള ഹോട്ടലിലേക്ക് വരുന്നതിന്റെ സിസിടവി ദൃശ്യങ്ങള്‍ പൊലീസിന് ലഭ്യമായിട്ടുണ്ട്. തൂമ്പ ഉപയോഗിച്ച് ദീപയെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സിസിടവി ശ്രദ്ധയില്‍പ്പെട്ടതോടെ പ്രതി ഇത് തല്ലിതകര്‍ത്തു. എന്നാല്‍ സമീപത്തുള്ള ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുകയായിരുന്നു.