യുഎപിഎ കേസ്‌: അലന്റെയും താഹയുടേയും ജാമ്യാപേക്ഷ തള്ളി

കൊച്ചി: പന്തീരാങ്കാവില്‍ മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അന്റൈയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

അന്വേഷണം പുരോഗമിക്കുന്നതിനാൽ ജാമ്യം നൽകാനാവില്ലെന്ന്‌ കോടതി പറഞ്ഞു. ഈ മാസം 30വരെയാണ് റിമാൻഡിലാണ്‌ ഇരുവരും.

ഇവരുടെ കൈയ്യിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ ഗൗരവ സ്വഭാവമുള്ളതാണ്. ഇതിനെ നിസാരമായി കാണാനാവില്ല. ഇത് പുറമെക്കാർക്ക് ലഭിക്കില്ല.

മാവോയിസ്റ്റ് പാർടിയുടെ സംഘടനാരൂപം, പ്രവർത്തന രീതി എന്നിവ സംബന്ധിച്ചവയാണ് ഇവ. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാവുന്ന ബാനറുകൾ കണ്ടെത്തി.

അടുത്തിടെയുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട ഈ സാമഗ്രികൾ പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നുവെന്നാണ് പൊലിസ് പറയുന്നതെന്നും കോടതി പറഞ്ഞു.

അലന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.ഇവരുടെ കൂടെയുണ്ടായിരുന ഉസ്മാൻ എന്നയാൾ 10 കേസുകളിൽ പ്രതിയാണ്

യുഎപിഎ കേസിലെ മൂന്നാമന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായിപൊലീസ്‌ അറിയിച്ചു. അലനേയും താഹയെയും അറസ്റ്റ് ചെയ്യുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നത്‌ മലപ്പുറം സ്വദേശി ഉസ്‌മാനെയാണ്‌ പൊലീസ്‌ തിരയുന്നത്‌.

ഓടി രക്ഷപ്പെടുന്നതിനിടെ അയാളുടെ ബാഗ് പൊലീസിന് ലഭിച്ചിരുന്നു. ഈ ബാഗിൽ നിന്നും മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന പോസ്റ്ററുകളും ലഘുലേഖകളും ലഭിച്ചിട്ടുണ്ടെന്നും പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News