കാര്‍ട്ടോസാറ്റ്-3 വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യയുടെ അതിനൂതന ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്- 3 ബുധനാഴ്ച രാവിലെ 9.28ന് ശ്രീഹരിക്കോട്ടയില്‍നിന്ന് വിജയകരമായി കുതിച്ചുയര്‍ന്നു. കാര്‍ട്ടോസാറ്റ്- 3ന് ഒപ്പം പിഎസ്എല്‍വി സി47 റോക്കറ്റ് അമേരിക്കയുടെ 13 ചെറുഉപഗ്രഹങ്ങളും ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് ഭ്രമണപഥത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. രാവിലെ 9. 28നാണ് വിക്ഷേപിച്ചത്.

പിഎസ്എല്‍വിസി 47ന്റെ 49-ാമത് ദൗത്യമാണിത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ) വികസിപ്പിച്ച മൂന്നാംതലമുറ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ്- 3. ഭൂമിയുടെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ ലഭ്യമാക്കാന്‍ 1625 കിലോഗ്രാമുള്ള കാര്‍ട്ടോസാറ്റ്- 3ന് കഴിയും.

നഗരാസൂത്രണം, ഗ്രാമവികസനം, തീരദേശ ഉപയോഗം തുടങ്ങിയവയില്‍ ഏറെ സഹായകമാകുന്നതാണ് ഉപഗ്രഹം. അഞ്ചുവര്‍ഷമാണ് കാലാവധി കണക്കാക്കിയിരിക്കുന്നത്. വാണിജ്യാടിസ്ഥാനത്തിലാണ് അമേരിക്കയുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe