കനകമല കേസില്‍ ശിക്ഷ പ്രഖ്യാപിച്ചു; ഒന്നാംപ്രതിക്ക് 14 വര്‍ഷം തടവും പിഴയും; മു‍ഴുവന്‍ പ്രതികളും പി‍ഴയൊടുക്കണം

കനകമല ഐസ് കേസില്‍ ഏഴ്പ്രതികളുടെ ശിക്ഷ കൊച്ചി എന്‍ഐഎ കോടതി വിധിപ്രഖ്യാപിച്ചു. ഏഴ്പ്രതികള്‍ക്കും തടവും 50000 പിഴയുമാണ്. എല്ലാ പ്രതികളും പിഴയൊടുക്കണം കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

കണ്ണൂര്‍ കനകമല കേസില്‍ കുറ്റകാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷ വിധിച്ചു. ഒന്നാം പ്രതി തലശ്ശേരി സ്വദേശി മന്‍സീദ് 14 വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. രണ്ടാം പ്രതി തൃശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവും ലഭിച്ചു.

മൂന്നാം പ്രതി കോയമ്പത്തൂര്‍ സ്വദേശി റാഷിദ് അലിക്ക് 7 വര്‍ഷം തടവും നാലാം പ്രതി കോഴിക്കോട് കുറ്റ്യാടി സ്വദേശി എന്‍.കെ റാഷിദിന് മൂന്ന് വര്‍ഷം തടവും കോടതി ശിക്ഷ വിധിച്ചു.അഞ്ചാം പ്രതി തിരൂര്‍ സ്വദേശി സഫ്‌വാന് അഞ്ച് വര്‍ഷമാണ് തടവ് ശിക്ഷ.

എട്ടാം പ്രതി കാഞ്ഞങ്ങാട് സ്വദേശി മൊയ്‌നുദ്ദീന് മൂന്ന് വര്‍ഷം തടവും കോടതി ശിക്ഷ വിധിച്ചു. കേസിലെ ഒന്നംു രണ്ടും മൂന്നും പ്രതികള്‍ക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നും തീവ്രവാദ സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തുവെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനം കണ്ടെത്തിയെന്ന കുറ്റവും കോടതി കണ്ടെത്തിയിട്ടുണ്ട്. കേസില്‍ ഒമ്പത് പ്രതികള്‍ ഉണ്ടായിരുന്നതില്‍ ഏഴ്‌പേരാണ് വിചാരണ നേരിട്ടത്.

2016 ഒക്ടോബറില്‍ കണ്ണൂര്‍ കനകമലയില്‍ ഐ.എസ് അനുകൂല രഹസ്യയോഗം ചേര്‍ന്ന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്‌തെന്നായിരുന്നു പ്രതികള്‍ക്കെതിരെയുള്ള കേസ്. 9 പ്രതികളുള്ള കേസില്‍ വിചാരണ നേരിട്ടത് ഏഴുപേരാണ്.

ഒന്നാം പ്രതി തലശേരി സ്വദേശി മന്‍സീദ്, രണ്ടാം പ്രതി തൃശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദ്, മൂന്നാം പ്രതി കോയമ്പത്തൂര്‍ സ്വദേശി റാഷിദ് അലി, നാലാം പ്രതി കോഴിക്കോട് കുറ്റാടി സ്വദേശി എന്‍.കെ റംഷാദ് അഞ്ചാം പ്രതി തിരൂര്‍ സ്വദേശി സഫ്വാന്‍, എട്ടാം പ്രതി കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി മെയ്നുദീന്‍ പാറക്കടവത്ത് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ളത്.

ആറാം പ്രതി കോഴിക്കോട് കുറ്റ്യാടി നങ്ങീലാങ്കണ്ടി വീട്ടില്‍ ജാസിം എന്‍ കെയെ കുറ്റവിമുക്തനാക്കി.ഏഴാം പ്രതി സജീര്‍ ഭീകര പ്രവര്‍ത്തനത്തിനിടെ അഫ്ഘാനിസ്ഥാനില്‍ കൊല്ലപ്പെട്ടു.

ഒന്‍പതാം പ്രതി സുബ്ഹാനി ഹാജ മൊയ്തീന്റെ വിചാരണ പൂര്‍ത്തിയായിട്ടില്ല. കേസിലെ എല്ലാ പ്രതികള്‍ക്കുമെതിരെ ഗൂഡാലോചന കുറ്റവും നിരോധിത സംഘടനയെ അനുകൂലിച്ചുവെന്ന കുറ്റവും കണ്ടെത്തി.

കനകമല കേസിന്‍റെ നാള്‍വ‍ഴികള്‍

* 2016 ഓഗസ്റ്റില്‍ അന്‍സാറുല്‍ ഖലീഫ എന്ന പേരില്‍ ഐഎസ് ഘടകം രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങി

* 2016 ഒക്ടോബര്‍ 2 ന് കനകമലയില്‍ രഹസ്യയോഗം ചേരുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തു.

* 2017 ജനുവരി 19 കേസ് അന്വേഷണത്തിന് കൂടുതല്‍ സമയമാവശ്യപ്പെട്ട എന്‍ഐഎക്ക് പ്രത്യേക കോടതി കൂടുതല്‍
സമയം അനുവദിച്ചു

* 2017 മാര്‍ച്ച് യോഗം ചേര്‍ന്നത് ഐഎസുമായി ചേര്‍ന്ന് ആക്രമണത്തിന് പദ്ധതിയിടാനെന്ന് എന്‍ഐഎ കുറ്റപത്രം

* 2018 സെപ്തംബര്‍ 26 കേസില്‍ ഏഴ് പ്രതികളുടെ വിചാരണ എന്‍ഐഎ കോടതി ആരംഭിച്ചു

* 2019 മാര്‍ച്ച് വിചാരണ അവസാന ഘട്ടത്തിലേക്ക്

* 2019 നവംബര്‍ 25 കേസില്‍ ആറുപേരെ കുറ്റക്കാരായി കൊച്ചി എന്‍ഐഎ കോടതി കണ്ടെത്തി ഒരാളെ
വെറുതെവിട്ടു

* 2019 നവംബര്‍ 27 കേസില്‍ പ്രതികള്‍ക്ക് എന്‍ഐഎ കോടതി ശിക്ഷ വിധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News