ഡിസംബറില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ട്വന്റി20 പരമ്പര ടീമില്‍ മലയാളി താരം സഞ്ജു സാംസണും. ശിഖര്‍ ധവാന് പരുക്ക് പറ്റി പുറത്തായതിനാലാണ് സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടിയത്.
പരമ്പരയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. സഞ്ജുവിനെ പരമ്പരയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൈരളി ന്യൂസിന്റെ നേതൃത്വത്തില്‍ ഹാഷ് ടാഗ് ക്യാമ്പയില്‍ ആരംഭിച്ചിരുന്നു. ക്യാമ്പയിന്റെ ഭാഗമായി നിരവധി പേരാണ് ബിസിസിഐ പേജില്‍ #SanjuMustPlayTvm ഹാഷ്ടാഗ് കമന്റ് ചെയ്തത്.
ഡിസംബര്‍ 6ന് തുടങ്ങുന്ന പരമ്പരയില്‍ തിരുവനന്തപുരത്തെ മത്സരം നടക്കുന്നത് ഡിസംബര്‍ എട്ടിനാണ്.
മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ വിന്‍ഡീസിനെതിരെ കളിക്കുന്നത്. ഇതില്‍ ഒരു മത്സരം സഞ്ജുവിന്റെ സ്വന്തം നാടായ തിരുവനന്തപുരത്താണ്.
വിജയ് ഹസാരെ ട്രോഫിയില്‍ ഗോവക്കെതിരെ കേരളത്തിന് വേണ്ടി ഇരട്ട സെഞ്ചുറി നേടിയതോടെയാണ് സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തെളിഞ്ഞത്. 2015ല്‍ 21 വയസുള്ളപ്പോഴാണ് സഞ്ജു ആദ്യമായി ഇന്ത്യയുടെ ടി20 ടീമിലെത്തുന്നത്. അന്ന് ഒരു മത്സരത്തില്‍ നിന്നും 19 റണ്‍ നേടിയ സഞ്ജുവിന് പിന്നീട് ടീമിലെത്താന്‍ നാല് വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടിവന്നു.
നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജു സാംസണിനെയും സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ പരമ്പരയിലെ മൂന്നു മത്സരങ്ങളിലും പകരക്കാരുടെ ബെഞ്ചിലായിരുന്നു താരം. ഇതിനു പിന്നാലെയാണ് വിന്‍ഡീസിനെതിരായ ട്വന്റി20, ഏകദിന ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിനെ പൂര്‍ണമായും അവഗണിച്ചത്.
Get real time update about this post categories directly on your device, subscribe now.