
തിരുവനന്തപുരം: യുഎഇ ദേശീയദിനം ഇന്ത്യയില്‍ ആഘോഷിക്കാനൊരുങ്ങി മലയാള സിനിമ പ്രവര്‍ത്തകരും.
യുഎഇ ദേശീയ ദിനമായ ഡിസംബര്‍ രണ്ടിന് ബിഗ് ബ്രദര്‍ സിനിമയുടെ സെറ്റിലാണ് മോഹന്‍ലാല്‍ രക്ഷാധികാരിയായ കൊച്ചി മെട്രോ ഫിലിം ഫെസ്റ്റിവല്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആഘോഷമൊരുക്കുന്നത്. പ്രമുഖ നടീ നടന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും.
യുഎഇയിലെ കവി ശിഹാബ് ഗാനിം എഴുതിയ ഗാനം പശ്ചാത്തലമാക്കി നടന്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ കൊച്ചി മെട്രോ യുഎഇ ടീം തയ്യാറാക്കിയ മ്യൂസിക് ആല്‍ബവും ചടങ്ങില്‍ പ്രകാശനം ചെയ്യും. ഹിഷാം അബ്ദുള്‍ വഹാബ് സംഗീതവും രതീഷ് റോയ് സാക്ഷാത്കാരവും നിര്‍വഹിച്ച ഗാനങ്ങള്‍ മീനാക്ഷിയാണ് ആലപിച്ചിരിക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാകും മ്യൂസിക് ആല്‍ബമെന്ന് നടന്‍ രവീന്ദ്രന്‍ പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്യദിനവും റിപ്പബ്ലിക് ദിനവും യുഎഇ വളരെ പ്രാധാന്യത്തോടെ ആഘോഷിക്കാറുണ്ടെന്നും ലക്ഷക്കണക്കിന് ഇന്ത്യക്കാരുള്ള യുഎഇയുടെ ദേശീയ ദിനത്തിന് പരിഗണന നല്‍കേണ്ടത് നമ്മുടെ കടമയാണെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here