മഹാരാഷ്ട്രയിലെ ത്രികക്ഷി സര്‍ക്കാരിന് സിപിഐഎം പിന്തുണ നല്‍കിയിട്ടില്ലെന്ന് വിനോദ് നിക്കോളെ; സഖ്യം വിളിച്ച ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ല

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-കോണ്‍ഗ്രസ്- എന്‍സിപി മുന്നണി സര്‍ക്കാരിന് സിപിഐഎം പിന്തുണ നല്‍കിയിട്ടില്ലെന്ന് വിനോദ് നിക്കോളെ എംഎല്‍എ പറഞ്ഞു.

സഖ്യം വിളിച്ചുചേര്‍ത്ത ഒരു മീറ്റിങ്ങുകളിലും സിപിഐഎം പങ്കെടുത്തിട്ടില്ല. അവര്‍ക്ക് പിന്തുണ നല്‍കുന്ന എംഎല്‍എമാരിലൊരാളായി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ഒപ്പുവച്ചിട്ടില്ലെന്നും വിനോദ് പറഞ്ഞു.

ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുക എന്നത് പ്രധാനപ്പെട്ട വിഷയമായതിനാല്‍ പുതുതായി രൂപീകരിക്കപ്പെടുന്ന മന്ത്രിസഭയെ സിപിഐഎം എതിര്‍ക്കുന്നില്ല എന്ന് മാത്രമാണുള്ളത്.

ഇതിനര്‍ഥം തത്വാധിഷ്ടിത പിന്തുണയെന്നോ പൂര്‍ണ പിന്തുണയെന്നോ അല്ല. വിഷയാധിഷ്ഠിത പിന്തുണയാണ് ഈ നീക്കത്തിന് സിപിഐഎമ്മിന് ഉള്ളത്. ഈയൊരു നിലപാട് കൈക്കൊള്ളുന്നതിലൂടെ യാതൊരു കാരണവശാലും ബിജെപിയോടും ശിവസേനയോടുമുള്ള സിപിഐഎമ്മിന്റെ കാഴ്ചപ്പാട് മാറുന്നുമില്ലെന്നും വിനോദ് നിക്കോളെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News