സംഘിക്കൂട്ടം അവതരിപ്പിക്കുന്ന പൊറാട്ടു നാടകം.. തൃപ്തിയുടെ ശബരിമല ദര്‍ശനം

കേരളത്തിന്റെ ക്രമസമാധനവും ശബരിമലയിലെ സമാധാന അന്തരീക്ഷവും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ സംഘപരിവാര്‍ നടത്തിയ പൊറാട്ടു നാടകത്തിന്റെ പേരാണ് തൃപ്തിയുടെ ശബരിമല ദര്‍ശനം. തൃപ്തിയുടെ ശബരിമല സന്ദര്‍ശനം വഴി സംസ്ഥാനത്ത് വീണ്ടും സംഘര്‍ഷം വിതയ്ക്കാമെന്ന വ്യാമോഹത്തില്‍ അരങ്ങേറിയ നാടകം കൈവിട്ടു പോകുമെന്ന് സംഘികള്‍ സ്വപ്‌നത്തില്‍ പോലും ഓര്‍ത്തുകാണില്ല്.

അത്രയേറെ രഹസ്യമായ അണിയറ നീക്കങ്ങള്‍ക്കും മുന്നൊരുക്കങ്ങള്‍ക്കും ശേഷം അരങ്ങേറിയ പ്രസ്തുത നാടകം സമ്പൂര്‍ണ്ണ പരാജയമായെന്നതാണ് സത്യം.

കഴിഞ്ഞ മണ്ഡലകാലത്ത് ഞാന്‍ തിരിച്ചുവരുമെന്ന് പറഞ്ഞ് തിരിച്ചുപോയ തൃപ്തി ശബരിമലയില്‍ കയറണമെന്ന ആവശ്യവുമായി പൂനെയിലെ വിമാനത്താവളത്തില്‍ നിന്ന് കേരളത്തിലേക്ക് പറക്കുന്നിടത്താണ് നാടകം ആരംഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News