അഫ്ഗാനില്‍ കീഴടങ്ങിയ ഐഎസ് സംഘത്തില്‍ നിമിഷ ഫാത്തിമയും

അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഐഎസ് പ്രവര്‍ത്തകരില്‍ നിമിഷ ഫാത്തിമയും. തിരുവനന്തപുരത്തുനിന്ന് ഭര്‍ത്താവിനൊപ്പം നാടുവിട്ടതാണ് നിമിഷ ഫാത്തിമ. നിമിഷയുടെ അമ്മയാണ് ഇതു സ്ഥിരീകരിച്ചത്.

നിമിഷ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്. 2017 ല്‍ പാലക്കാട് സ്വദേശി ഇസയാണ് നിമിഷ ഫാത്തിമയെ വിവാഹം കഴിച്ച് അഫ്ഗാനിസ്ഥാനിലേക്ക് കടന്നത്.

അഫ്ഗാനിസ്ഥാനിലെ അഛിന്‍ മേഖലയില്‍ കീഴടങ്ങിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട 22 അംഗ സംഘത്തിലെ പത്ത് പേര്‍ മലയാളി കളാണെന്നായിരുന്നു ലഭിച്ച സൂചന. 2016ല്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 21 പേരാണ് ഐ.എസില്‍ ചേരാനായി രാജ്യം വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here