തിരുവനന്തപുരത്ത് സഞ്ജു മിന്നല്‍ പിണര്‍ ഉതിര്‍ക്കും; സഞ്ജുവിന്റെ ബാറ്റിംഗ് കാണാന്‍ ആവേശത്തോടെ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നു  -ദേവദാസ് തളാപ്പ് എഴുതുന്നു

ബംഗ്ലദേശിനെതിരെ ടി-20 യില്‍ ഇന്ത്യക്ക് വേണ്ടി ഒരു മല്‍സരത്തിലും കളിപ്പിക്കാതെ വിന്‍ഡീസുമായുള്ള ടി-ട്വന്റി സീരീസ് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കിയ സഞ്ജു സാംസണെ ശിഖര്‍ ധവാന് പരിക്കേറ്റത് കൊണ്ട് ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയത് പുറത്തിരിത്താനാണോ എന്നാണ് കേരള ക്രിക്കറ്റ് പ്രേമികളുടെ ചോദ്യം.

സഞ്ജുവിനെ ഓപ്പണറായോ വണ്‍ ഡൗണായി ഇറക്കിയേ മതിയാവു. മൂന്ന് ടി- 20 വീന്‍ഡീസ് മാച്ചിലും 14 വര്‍ഷം കളിച്ച തിരുവനന്തപുരത്ത് സഞ്ജു മിന്നല്‍ പിണര്‍ ഉതിര്‍ക്കുമെന്ന് തീര്‍ച്ച. മാസങ്ങള്‍ക്ക് മുന്‍പ് കാര്യവട്ടം അന്താരാഷ്ട്ര ഗ്രൗണ്ടില്‍ ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ അവരുടെ അന്താരാഷ്ട്ര ബൗളേഴ്‌സിനെ അടിച്ച് പരത്തി 48 ബോളില്‍ 91 റണ്‍സെടുത്തത് ലോക ക്രിക്കറ്റ് തന്നെ ശ്രദ്ധിച്ചതാണ്.

അതിന് പിന്നാലെ വിജയ് ഹസാരെ ട്രോഫി ഏകദിനത്തില്‍ 129 പന്തില്‍ 212 റണ്ണെടുത്ത് ലോകത്തിലെ ഏറ്റവും കൂടതല്‍ ഫസ്റ്റ് റണ്‍സെടുക്കുന്ന വീക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയിട്ടും buffoons Controlling Cricket in india ( BCCI) joker ways 2015 മുതല്‍ ടീമിലെടുത്ത് മര്യാദക്ക് അവസരം കൊടുക്കാതെ സഞ്ജുവിന്റെ ലോകോത്തര അന്താരാഷ്ട്ര താരങ്ങള്‍ വാഴ്ത്തിയ Mercurial talent തകര്‍ക്കുകയാണ്. സഞ്ജുവിന്റെ ഒപ്പം അണ്ടര്‍ 19 ലോകകപ്പ് കളിച്ച വീക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വീന്റെണ്‍ ഡീകോക്ക് ദക്ഷിണാഫ്രിക്കയുടെ നൂറിലധികം ഏകദിനം കളിച്ച് അവരുടെ ക്യാപ്പ്റ്റനായി, അത് പോലെ ബംഗ്ലദേശിന്റെ ലിറ്റന്‍ദാസ് അവരുടെ എല്ലാ ഫോര്‍മാറ്റിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയി അപ്പോഴാണ് അവരേക്കാളും ലോകത്തിലെ കഠിനമായ ഐപിഎല്‍ ടി-20 യില്‍ 6 വര്‍ഷമായി സ്ഥിരതായാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന സഞ്ജു സാംസണെ ( 2013 IPL ലെ Most valuabale young Player award ) 19 വയസ്സില്‍ നേടിയ സഞ്ജു, 10 കൊല്ലമായി കേരളത്തിന് ഫസ്റ്റ് ക്ലാസ് കളിക്കുന്ന സഞജു സാംസണ്‍ന് ഒരു അന്താരാഷ്ട്ര മല്‍സരത്തില്‍ 2015ല്‍ അതും സിം ബംവെ ആയി പ്രധാന്യമില്ലാത്ത മൂന്നാം മാച്ചില്‍ ഏഴാമതായി അവസരം കൊടുത്ത് പുറത്തിരുത്തി.

ഈ കേരള ക്രിക്കറ്റിന്റെ അതുല്യപ്രതിഭയുടെ കരിയര്‍ തകര്‍ക്കുന്നത് ഇനിയെങ്കിലും നിര്‍ത്തി സന്‍ജ്വീന് ഋഷ്ഭ് പന്തിനെ മാറ്റി വീക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആക്കുക. അതിന് BCCI സെക്രട്ടറി ജയേഷ് ജോര്‍ജ് lead KCA മുന്‍കൈയെടുക്കുക. അല്ലെങ്കില്‍ BCC1- കോച്ച് ശാസ്ത്രി, കോലീ തുടര്‍ച്ചായി പരാജയപ്പെടുന്ന പന്തിനെ വെച്ച് ധോണിക്ക് T20 ലോകകപ്പ് കളിയാക്കാന്‍ വഴിയൊരുക്കുന്നതിന് സന്‍ജു സാംസണെ നേര്‍ച്ച കോഴിയാക്കുന്നത് കാണേണ്ടി വരും .

ഈ 6 കൊല്ലത്തില്‍ ഇന്ത്യന്‍ ടീമില്‍ മാത്രമല്ല ഇന്ത്യന്‍ എ ടീമിലും വല്ലപ്പോഴുമേ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയിരുന്നുള്ളു. കുറെ lessertalents അങ്കിത് ബെയ്ന്‍സ്, സ്മറ്റ് പട്ടേല്‍, കെ എസ് ഭരത് , വാതുവെപ്പ് കേസില്‍ 2019 ല്‍ പിടിയിലായ സിഎം ഗൗതം, പാര്‍ട്ടൈം കീപ്പര്‍മാരായ കേദാര്‍ജാദവ്, റോബിന്‍ ഉത്തപ്പ , കെ എല്‍ രാഹുല്‍, പാര്‍ത്ഥിവ് പട്ടേല്‍, ദിനേശ് കാര്‍ത്തിക് ,വൃദ്ധിമാന്‍ സാഹ എന്നീവരെ ചാന്‍സിന്‍മേല്‍ ചാന്‍സ് ഇന്ത്യന്‍ ടീമിലും, ഇന്ത്യന്‍ A ടീമിലും കൊടുത്ത് പരീക്ഷിച്ചപ്പോള്‍ 6 കൊല്ലമായി ഇന്ത്യയിലെ ഏറ്റവും നല്ല യങ്ങ് വീക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സന്‍ജുവിനെ ധോണിയെ, ഋഷട്പന്തിന്റെ ഇന്ത്യന്‍ ടീമിലെ സ്ഥാനം സംരക്ഷിക്കാന്‍ അവരവരുടെ സ്റ്റേറ്റ് അസോസിയേഷന്‍ കളിക്കുന്ന നെറികെട്ട ക്വാട്ട സെലക്ഷന്‍ കളിക്ക് BCCI സെലക്ഷന്‍ കമ്മിറ്റി, ഇന്ത്യന്‍ കോച്ച് ശാസ്ത്രി, കോലി നിന്നു കൊടുക്കുന്ന ദയനീയ കാഴ്ച.

ഈ കള്ളന്‍മാര്‍ക്ക് കഞ്ഞി വെയ്ക്കുന്നത് കേരള ക്രിക്കറ്റ് അസോസിയേഷനും. ആദ്യം ടി.സി മാത്യു ഇപ്പോള്‍ ജയേഷ് ജോര്‍ജ്. BCCI സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയി കേരള ടീമില്‍ ഉള്ളപ്പോള്‍ ടീമില്‍ മറ്റു 4 വിക്കറ്റ് കീപ്പര്‍ബാറ്റ്‌സ്മാന്‍ മാരെ കളിപ്പിച്ച് സഞ്ജു സാംസണെ വെറും ബാറ്റ്‌സ്മാന്‍-ഫീല്‍ഡര്‍ ആയതിന്റെ ദുരോഗ്യം കുടിയാണ് സഞ്ജു സാംസണ്‍ വെറും ബാറ്റ്‌സ്മാന്‍ ആയി മാത്രം ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ തിരഞ്ഞെടുക്കാന്‍ കാരണം.

ഇതു തുടരുകയാണങ്കില്‍ സഞ്ജു സാംസണ്‍ അടുത്ത സീസണില്‍ കേരളം വിട്ട് വിക്കറ്റ് കീപ്പറായി കളിപ്പിക്കുന്ന സംസ്ഥാനെത്തക്ക് മാറുന്നതാണ് സഞ്ജുവിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കണമെങ്കില്‍ നല്ലത്. കേരള ക്രിക്കറ്റ് പ്രേമികള്‍ സഞ്ജു സാംസന്റെ വെടികെട്ട് ബാറ്റിങ്ങ് തിരുവനന്തപുരത്ത് കാണാന്‍ ആവേശത്തോടെ കാത്തിരിക്കുന്നു. BCCI കോമാളികള്‍ അതിലും കല്ലിടുമോ എന്ന ആശങ്കയുടെ കാര്‍മേഘങ്ങള്‍ ഉണ്ടെങ്കില്‍ കൂടി സഞ്ജു സാംസണ്‍ time to rock@ തിരുവനന്തപുരം ടി-20.

-ദേവദാസ് തളാപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News