ചൈനീസ് ജീവിത വിശേഷങ്ങളുമായി ‘കണ്‍ട്രി ഫോക്കസ്’

സമകാലിക ചൈനീസ് ജീവിതത്തിന്റെ അഭ്രക്കാഴ്ചയുമായി രാജ്യാന്തര ചലച്ചിത്ര മേളയില്‍ നാല് ചൈനീസ് ചിത്രങ്ങളാണ് കണ്‍ട്രി ഫോക്കസ് വിഭാഗത്തിലുള്ളത്. ഷി-ഫൈ യുടെ എ മംഗോളിയന്‍ ടെയ്ല്‍, ‘ഗേള്‍ ഫ്രം ഹുനാന്‍,വാങ് ക്യുന്റെ എപ്പാര്‍ട്ട് ടുഗെതര്‍, ട്യുയാസ് മാര്യേജ് എന്നീ ചിത്രങ്ങളാണ് കണ്‍ട്രി ഫോക്കസ് എന്ന ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വീട്ടിലെ ദത്തു പുത്രനെ വിവാഹം ചെയ്യേണ്ടി വരുന്ന കൗമാരക്കാരിയുടെ ജീവിത കഥപറയുന്ന ചിത്രമാണ് എ മംഗോളിയന്‍ ടെയ്ല്‍.1995 ല്‍ മോണ്‍ട്രിയല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രേക്ഷക പ്രീതി നേടിയ ഈ ചിത്രം ബോക്‌സ് ഓഫീസിലും മികച്ച വിജയം നേടിയിരുന്നു.

ഗര്‍ഭിണിയായിരിക്കെ ഉപേക്ഷിച്ചു പോയ കാമുകിയെ തേടി അര നൂറ്റാണ്ടിനു ശേഷം ഗ്രാമത്തില്‍ തിരിച്ചെത്തുന്ന ചൈനീസ് പട്ടാളക്കാരന്റെ അനുഭവമാണ് എപ്പാര്‍ട്ട് ടുഗെതറിന്റെ പ്രമേയം.
പന്ത്രണ്ടു വയസുള്ള പെണ്‍കുട്ടിയും രണ്ടു വയസുള്ള ആണ്‍കുട്ടിയും തമ്മിലുള്ള വിവാഹവും തുടര്‍ന്നുള്ള ജീവിതവും പ്രമേയമാക്കിയ ചിത്രമായ ഗേള്‍ ഫ്രം ഹുനാന്‍, റൂസ്റ്റര്‍ ചലച്ചിത്രമേളയില്‍ മികച്ച ഛായാഗ്രഹണം ഉള്‍പ്പടെ വിവിധ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട് .

പ്രൊജക്ടര്‍ സിനിമകളെ ഡിജിറ്റല്‍ യുഗത്തിലേക്ക് പുനഃസ്ഥാപിക്കാനുള്ള ചൈനീസ് സാങ്കേതിക വിദ്യയെക്കുച്ചുള്ള ചര്‍ച്ചയും ഈ വിഭാഗത്തിന് അനുബന്ധമായുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News