
ജപ്പാനിലെത്തിയ മുഖ്യമന്ത്രിക്ക് മുമ്പില്‍ മലയാളത്തിന്റെ മാധുര്യം തുളുമ്പുന്ന പാട്ടുപാടി കുരുന്നുകള്‍. ജപ്പാനിലെ മലയാളി സമൂഹം കുട്ടികള്‍ക്കായി നടത്തിയ കവിതാ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം നല്‍കുന്ന ചടങ്ങിലായിരുന്നു രണ്ട് കുട്ടികള്‍ പാട്ടുപാടിയത്. ജപ്പാനിലെ ഈ മലയാളം പാട്ട് ഇതിനകം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു.
കുട്ടികള്‍ക്ക് സമ്മാനം കൊടുക്കുന്നതും അവര്‍ പാട്ട്പാടുന്നതുമായ വീഡിയോ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഫെയിസ്ബുക്കിലൂടെ പങ്കുവെച്ചത്. ചടങ്ങ് ഏറെ ഹൃദ്യമായിരുന്നെന്നും അദ്ദേഹം വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
ജപ്പാനില്‍ ഈ കുഞ്ഞുങ്ങളുടെ മലയാളത്തോടുള്ള സ്‌നേഹം വിലമതിക്കാനാവാത്തതായി തോന്നി. ജനുവരി ആദ്യം നടക്കുന്ന ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന്റെ അനന്തമായ പ്രസക്തിയാണ് ഈ കുട്ടികളുടെ കവിതാലാപനത്തില്‍ തെളിഞ്ഞു കേട്ടതെന്നും മുഖ്യമന്ത്രി ഫെയിസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫെയിസ്ബുക്ക് കുറിപ്പ്:
സംസാരിച്ചുതുടങ്ങുമ്പോള്‍തന്നെ കുഞ്ഞിന്റെ ഇളംചുണ്ടില്‍ മുലപ്പാലിനോടൊപ്പം അമ്മ എന്ന രണ്ടക്ഷരം കൂടിക്കലരുന്നു. മാതൃഭാഷ അമ്മയെ പോലെയാണ്. ജപ്പാനില്‍ ഈ കുഞ്ഞുങ്ങളുടെ മലയാളത്തോടുള്ള സ്‌നേഹം വിലമതിക്കാനാവാത്തതായി തോന്നി. ജനുവരി ആദ്യം നടക്കുന്ന ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന്റെ അനന്തമായ പ്രസക്തിയാണ് ഈ കുട്ടികളുടെ കവിതാലാപനത്തില്‍ തെളിഞ്ഞു കേട്ടത്. ജപ്പാനിലെ മലയാളി സമൂഹം കുട്ടികള്‍ക്കായി നടത്തിയ കവിതാ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം നല്‍കിയ ചടങ്ങ് ഹൃദ്യമായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here