ഇന്ത്യ വെസ്റ്റ് ഇന്റീസ് മത്സരം; വരവേൽക്കാൻ അനന്തപുരി ഒരുങ്ങുന്നു; ഓൺലൈൻ ടിക്കറ്റ് വിൽപ്പന നിർവഹിച്ച് മമ്മൂട്ടി

ഇന്ത്യ വെസ്റ്റ് ഇന്റീസ് രണ്ടാം ട്വന്റി- ട്വന്റി മത്സരത്തെ വരവേൽക്കാൻ അനന്തപുരി ഒരുങ്ങുന്നു. മല്‍സരത്തിന്‍റെ ഓൺലൈൻ ടിക്കറ്റ് വിൽപ്പന ചലച്ചിത്ര താരം മമ്മൂട്ടി നിർവഹിച്ചു.ഒരിക്കല്‍ കൂടി ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് സഞ്ജു സാംസൺ.

ഡിസംബർ 8 നു നടക്കുന്ന ഇന്ത്യ വെസ്റ്റ് ഇന്റീസ് രണ്ടാം ട്വന്റി ട്വന്റി മത്സരതിന്റെ ഓൺലൈൻ ടിക്കറ്റ് വിൽപ്പന ചലച്ചിത്ര താരം മമ്മൂട്ടി നിർവഹിച്ചു. നമ്മുടെ നാട്ടിൽ ഇത്ര വലിയ മത്സരം നടക്കുമ്പോൾ അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.

ടീമിൽ ഉണ്ടാകുമെന്ന സൂചന നേരത്തെ ലഭിച്ചിരുന്നതായി സഞ്ജു വെളിപ്പെടുത്തിയത് കൗതുകമായി.

pay tm ആപ്പ് വഴിയും kca website വഴിയും മാത്രമായിരിക്കും ടിക്കറ്റ് ലഭിക്കുക. മത്സരത്തിന്റെ മുന്നോടിയായുള്ള സുരക്ഷ ക്രമീകരണങ്ങൾ സിറ്റി പോലീസ് കമ്മീഷ്ണറുടെ നേത്വർത്യത്തിലുള്ള സംഘം വിലയിരുത്തി. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും മത്സരം നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here