അമ്മയെയും മകളെയും വീടിനുള്ളിൽ പൂട്ടിയിട്ട് ബാങ്കിന്റെ ജപ്തി നടപടി

കൊല്ലം പൂയപ്പള്ളിയിൽ അമ്മയെയും മകളെയും വീടിനുള്ളിൽ പൂട്ടിയിട്ട് ബാങ്കിന്റെ ജപ്തി നടപടി. യൂകോ ബാങ്കിന്റേതാണ് ക്രൂര നടപടി. മൂന്ന് മണിക്കൂറിനു ശേഷം പോലീസും നാട്ടുകാരും ചേർന്ന് പൂട്ട് തകർത്താണ് ഇവരെ മോചിപ്പിച്ചത്.

പൂയപ്പള്ളി സ്വദേശി ഷൈന്റെ വീട്ടിലായിരുന്നു ഉച്ചയോടെ ജപ്തി നടപടി. മുന്നറിയിപ്പില്ലാതെ എത്തിയ ബാങ്ക് ജീവനക്കാർ ഗേറ്റുകൾ പൂട്ടി സീൽ ചെയ്തു. ഷൈനിന്റെ ഭാര്യയും മക്കളും വീട്ടിൽ ഉണ്ടായിരിക്കെയായിരുന്നു നടപടി.

നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തി.അവസാനം പൂട്ട് പൊളിച്ച് മൂവരേയും മോചിപ്പിക്കുകയായിരുന്നു. ഷൈനിന്റെ സുഹൃത്ത് സിനി ലാലിന് ഒന്നരക്കോടി രൂപ വായ്പയെടുക്കുന്നതിന് വേണ്ടിയാണ് വസ്തു ഈട് നൽകിയത്.

തിരിച്ചടവ് മുടങ്ങിയെങ്കിലും ജപ്തി നടപ്പാക്കരുതെന്ന കോടതി ഉത്തരവ് നിലനിൽക്കെയായിരുന്നു ബാങ്ക് അധികൃതരുടെ നടപടി. സംഭവത്തിൽ പ്രതിഷേധിച്ച് കശുവണ്ടി വ്യവസായികൾ യുക്കോബാങ്ക് ശാഖ ഉപരോധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News