ശുചിത്വവും സാക്ഷരതയും; രാജ്യം ഏറെ പിന്നലെന്ന് കണക്കുകൾ; മോദി സർക്കാരിന്റെ അവകാശവാദങ്ങൾ പൊളിയുന്നു

മോദി സർക്കാരിന്റെ അവകാശവാദങ്ങൾ പൊളിച്ച്‌ ശുചിത്വത്തിലും സാക്ഷരതയിലുമടക്കം രാജ്യം ഏറെ പിന്നാലാണെന്ന്‌ വ്യക്തമാക്കി സർക്കാരിന്റെതന്നെ കണക്കുകൾ പുറത്ത്‌. രാജ്യത്തെ മൂന്നിലൊന്ന്‌ ഗ്രാമീണരും നിരക്ഷരരാണെന്നും ഗ്രാമപ്രദേശങ്ങളിൽ നാലിലൊന്നു പേരും കക്കുസില്ലാതെ പൊതുസ്ഥലങ്ങളിൽ മലവിസർജനം നടത്തുന്നവരാണെന്നും കേന്ദ്രസർക്കാരിന്‌ കീഴിലുള്ള നാഷണൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ ഓഫീസ്‌ പുറത്തുവിട്ട 2018–-19 വർഷത്തെ സർവേ ഫലം വ്യക്തമാക്കുന്നു.

പൊതുജനാരോഗ്യം, വൃത്തി, സാക്ഷരത, സ്‌ത്രീശാക്തീകരണം തുടങ്ങിയവയിലെല്ലാം രാജ്യത്തിന്റെ അവസ്ഥ പരിതാപകരമാണെന്ന്‌ സർവേ വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഏഴു വയസ്സിനു മുകളിലുള്ള മൂന്നിലൊന്നുപേരും നിരക്ഷരരാണ്‌. സ്‌ത്രീകളിലാണ്‌ നിരക്ഷരത കൂടുതൽ.

മൂന്നിലൊന്ന്‌ സ്‌ത്രീകളും എഴുതാനും വായിക്കാനും അറിയാത്തവരാണ്‌. പാചകവാതകം നൽകുന്നതിനുള്ള പ്രധാൻമന്ത്രി ഉജ്വല മിഷൻ പരാജയമാണെന്ന്‌ സർവേ തെളിയിക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ പകുതി കുടുംബങ്ങളും പാചകത്തിന്‌ വിറകാണ്‌ ഉപയോഗിക്കുന്നത്‌. പദ്ധതിയിൽ 90 ശതമാനം കുടുംബങ്ങൾക്കും പ്രയോജനം ലഭിച്ചതായാണ്‌ സർക്കാർ വാദം.

ആരോഗ്യരംഗത്തും ഭൂരിപക്ഷം പേരും പിന്നിലാണ്‌. അഞ്ചിലൊന്ന്‌ പേർക്കും ആരോഗ്യ ഇൻഷുറൻസ്‌ പരിരക്ഷയില്ല. പ്രധാനമന്ത്രിയുടെ പേരിലുള്ള ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതി വിജയമാണെന്ന്‌ പറയുമ്പോഴും രാജ്യത്തെ 20 ശതമാനം പേർക്കും ഇൻഷുറൻസ്‌ പരിരക്ഷ ലഭിക്കുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News