തിരുവനന്തപുരം പിഎംജിയിൽ പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

തിരുവനന്തപുരം പി എം ജി വികാസ് ലൈനിൽ വീട്ടിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു .

വാടകക്ക് ഇതേ വീട്ടിൽ താമസിച്ചിരുന്ന ഗൃഹനാഥൻ സ്റ്റാൻലി ജോസിന്റെതാണ് മൃതദേഹം .കത്തി കരിഞ്ഞ നിലയിൽ ഉള്ള മൃതദേഹം ഇന്ന് രാവിലെ ബന്ധുക്കൾ എത്തിയാണ് തിരിച്ചറിഞ്ഞത് .സ്റ്റാൻലി ജോസും ,KSEB റിട്ട. ചീഫ് എഞ്ചീനിയർ ജയലതയും , ആണ് വീട്ടിൽ താമസിക്കുന്നത്. ഭാര്യയും മകളും വിദേശ പര്യടനത്തിനായി പോയ സമയത്താണ് സ്റ്റാൻലി ആത്മഹത്യ ചെയ്തത്

രാത്രി രാത്രി പത്തു മണിയോടുകൂടി വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. മുറി അകത്തുനിന്നും പൂട്ടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. സംഭവത്തെത്തുടർന്ന് കണ്ടോൺമെൻറ് അസിസ്റ്റൻറ് കമ്മീഷണർ സുനീഷ് ബാബു, സി.ഐ പൃഥിരാജ് , മ്യൂസിയം എസ് ഐ ഷാഫി സ്ഥലത്തെത്തി പരിശോധന നടത്തി .പോലീസ്

ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. അയൽവാസികളുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News