ലൈഫ്‌ പദ്ധതിയിലൂടെ വീട്‌ ലഭിച്ച കുടുംബങ്ങൾ ഒത്തുചേരുന്നു

ലൈഫ്‌ പദ്ധതിയിലൂടെ വീട്‌ ലഭിച്ച കുടുംബങ്ങൾ ഒത്തുചേരുന്നു. ബ്‌ളോക്ക്‌, മുനിസിപ്പൽ, കോർപറേഷൻ തലത്തിൽ ലൈഫ്‌ ഗുണഭോക്താക്കളുടെ കുടുംബസംഗമം നടത്തും.

കുടുംബങ്ങൾക്ക്‌ ഉപജീവനത്തിന്‌ സഹായിക്കുന്ന വിവിധ പദ്ധതികളുടെ അദാലത്തും ഇതോടൊപ്പം സംഘടിപ്പിക്കും. ഒന്നും രണ്ടും ഘട്ടത്തിൽ വീട്‌ ലഭിച്ച ഗുണഭോക്താക്കളെ ഉൾപ്പെടുത്തി ഡിസംബർ 15 മുതൽ 30വരെയാകും കുടുംബസംഗമം.

സംസ്ഥാനത്ത്‌ 1.48 ലക്ഷം കുടുംബത്തിനാണ്‌ ലൈഫ്‌ മിഷൻ വീട്‌ പുർത്തീകരിച്ചത്‌. മൂന്നാംഘട്ടമായ ഭവനസമുച്ചയങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്‌. ജനുവരി ഒന്നുമുതൽ 15വരെ ജില്ലാതലത്തിൽ ഭവനനിർമാണ പൂർത്തീകരണ പ്രഖ്യാപനവും ജനുവരി 26ന്‌ സംസ്ഥാനത്ത്‌ രണ്ടുലക്ഷം ഭവനം പൂർത്തിയായതിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തും. തദ്ദേശഭരണ മന്ത്രി എ സി മൊയ്‌തീൻ അവലോകന യോഗം നടത്തി.

സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും വിവിധ പദ്ധതികളിലും സേവനങ്ങളിലും ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനാണ്‌ അദാലത്ത്‌.

അദാലത്തിൽ ലഭിക്കുന്ന സേവനങ്ങൾ
ആധാർ, റേഷൻ കാർഡ്‌ തിരുത്തൽ, ഇലക്‌ഷൻ തിരിച്ചറിയൽ കാർഡ്‌, ബാങ്ക്‌ അക്കൗണ്ട്‌, തൊഴിൽ കാർഡ്‌, മൽസ്യക്കൃഷി, മുളകൃഷി, കൃഷി,
ഡയറി, പട്ടിക ജാതി, -പട്ടിക വർഗ, ആരോഗ്യവകുപ്പുകളുടെ വിവിധ പദ്ധതികൾ, സാമൂഹ്യക്ഷേമ പദ്ധതി, ചെറുകിട തൊഴിൽ സംരംഭങ്ങൾ, ഡിഡിയുജികെവൈ, സ്വച്ച്‌ ഭാരത്‌ അഭിയാൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News