കല്ലട ബസില്‍ വീണ്ടും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്: കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.

കാസര്‍ഗോഡ് കുടലു സ്വദേശി മുനവര്‍ (23) ആണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡിന് പോകുകയായിരുന്നു ബസ്. പുലര്‍ച്ചെ രണ്ടര മൂന്നുമണിയോടെ, യുവാവ് കയ്യെത്തി തന്റെ ശരീരഭാഗങ്ങളില്‍ പിടിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറഞ്ഞു.

കോട്ടക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി യുവതി വ്യക്തമാക്കി. പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

മാസങ്ങള്‍ക്ക് മുമ്പ് കല്ലട ട്രാവല്‍സിന്റെ മറ്റൊരു ബസില്‍ യാത്രക്കാരിയ്ക്ക് നേരെ ജീവനക്കാരന്‍ ലൈംഗികാതിക്രമത്തിന് ശ്രമിച്ചിരുന്നു.

കണ്ണൂരില്‍ നിന്ന് കൊല്ലത്തേയ്ക്കുള്ള യാത്രയ്ക്കിടെ ഡ്രൈവര്‍ കോട്ടയം പുതുപ്പള്ളി സ്വദേശി ജോണ്‍സണ്‍ ജോസഫ് ആയിരുന്നു യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മദ്യലഹരിയിലായിരുന്നു പീഡനശ്രമം. സംഭവത്തില്‍ ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel