ഒരു കോടി പ്രതിഫലം; ഷെയിന്‍ നിഗത്തിന് കുരുക്കായി വീണ്ടും പരാതി

കൊച്ചി: വെയില്‍ സംവിധായകന്‍, നിര്‍മാതാവ് എന്നിവര്‍ക്ക് പിന്നാലെ ഷെയിന് നിഗത്തിനെതിരെ വീണ്ടും പരാതി.

ഉല്ലാസം സിനിമയുടെ നിര്‍മാതാവാണ് പരാതിയുമായി പ്രൊഡ്രൂസേഴ്‌സ് അസോസിയേഷനെ സമീപിച്ചത്. ഉല്ലാസം സിനിമയുടെ കരാര്‍ ഒപ്പിടുന്ന സമയത്ത് 30 ലക്ഷമാണ് തീരുമാനിച്ചിരുന്നതെന്നും പിന്നീട് ഇത് 45 ലക്ഷം രൂപയായി ഷെയിന്‍ കൂട്ടി ചോദിച്ചെന്നും നിര്‍മാതാവ് പരാതിയില്‍ പറയുന്നു.

സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാടിനോട് കൂടുതല്‍ തുക ചോദിക്കുന്ന ശബ്ദരേഖയും പുറത്തു വന്നിട്ടുണ്ട്. സിനിമ പുറത്തിറങ്ങുന്ന സമയത്തെ തന്റെ സ്റ്റാര്‍ വാല്യു പണ്ടുള്ളതിനേക്കാള്‍ വലുതാണെന്നും ഇനി മുതല്‍ 45 ലക്ഷമാണ് ചോദിക്കുന്നതെന്നും രണ്ട് സിനിമ കഴിഞ്ഞാല്‍ 75 ലക്ഷമായിരിക്കുമെന്നും അതിന് ശേഷം ഒരു കോടിയാണ് പ്രതിഫലം ചോദിക്കുകയെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു.

ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നീ സഹോദര നിര്‍മാതാക്കളാണ് പ്രൊഡ്രൂസേഴ്‌സ് അസോസിയേഷനില്‍ പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News