സ്കൂൾ ഗ്രൗണ്ടിൽ ബസ്‌ ഓടിച്ച്‌ അഭ്യാസപ്രകടനം; സംഘാടകർക്കെതിരെ നടപടി

സ്കൂളിൽനിന്ന് വിനോദയാത്ര പോകുന്നതിനു മുമ്പ് ടൂർ സംഘാടകർ ബസും കാറും ഉപയോഗിച്ച് നടത്തിയ അഭ്യാസപ്രകടനത്തിനെതിരെ കേസ്‌. വെണ്ടാർ വിദ്യാധിരാജ സ്കൂളിലെ വിഎച്ച്എസ്ഇ രണ്ടാംവർഷ വിദ്യാർഥികളുടെ വിനോദയാത്രയ്ക്കു മുന്നോടിയായാണ് അപകടകരമായ അഭ്യാസപ്രകടനങ്ങൾ നടത്തിയത്‌. ടൂറിസ്റ്റ് ബസ്, കാർ, ബൈക്ക് എന്നിവ ഉപയോഗിച്ചായിരുന്നു പ്രകടനം. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്‌.

സ്കൂൾ ഗ്രൗണ്ടിൽനിന്ന് തുടങ്ങിയ അഭ്യാസപ്രകടനം പൊതുനിരത്തിലും തുടർന്നു. അമിത ശബ്ദത്തിൽ ഹോൺമുഴക്കിയും പടക്കം പൊട്ടിച്ചും സ്കൂൾ പരിസരത്തെ റോഡുകളിൽക്കൂടി ബസും കാറും ബൈക്കും പായുകയായിരുന്നു. ബസിന്റെ ജീവനക്കാരായിരുന്നു സംഘാടകർ.

മുകൾവശം തുറക്കാവുന്ന കാറിന്റെ മുകളിൽ കൊടിവീശിയ പെൺകുട്ടിക്കൊപ്പമാണ് അഭ്യാസപ്രകടനം . കൂടാതെ പത്തിലധികം ബൈക്കുകളിൽ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അഭ്യാസവും നടത്തി.

അധ്യാപകരുടെയും രക്ഷിതാക്കളുടെയും മുന്നിൽവച്ചാണ് സംഭവം അരങ്ങേറിയത്. സ്കൂൾ അധികൃതരുടെ പരാതിയിൽ മോട്ടോർ വാഹന വകുപ്പ് ടൂറിസ്റ്റ് ബസ് ഉടമയ്ക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകി. ബസിന്റെ ഡ്രൈവർ തിരിച്ചെത്തിയാൽ ഉടൻ ഹാജരാകാനും നിർദേശം നൽകി. പുത്തൂർ പൊലീസും കേസെടുത്തു.

അഞ്ചൽ സ്‌കൂളിലും സമാനമായ അഭ്യാസ പ്രകടനങ്ങൾ അരങ്ങേറിയിട്ടുണ്ട്‌. അഭ്യാസ പ്രകടനത്തിന് പിന്നാലെ ഓടുന്ന ബസിന് ഒപ്പം നടക്കുന്ന ബസ് ഡ്രൈവറുടെ വീഡിയോയും പുറത്ത്വന്നു. അഞ്ചൽ ഹയര്‍ സെക്കന്ററി സകൂളിൽ വിനോദയാത്രക്ക് പോയ സംഘത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തമിഴ്നാട്ടിലെ ഒരു മൈതാനത്ത് വച്ചാണ് അഭ്യാസ പ്രകടനം. ഓടുന്ന ബസിനൊപ്പം ഡ്രൈവര്‍ നടക്കുന്ന വീഡിയോയാണ് പുറത്തുവന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News