കല്ലട ബസിലെ പീഡനശ്രമം; യുവാവിനെ കയ്യോടെ പിടികൂടി യുവതി; വീഡിയോ പുറത്ത്

കോഴിക്കോട്: കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.

കാസര്‍ഗോഡ് കുടലു സ്വദേശി മുനവര്‍ (23) ആണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പോയ കൊല്ലം സ്വദേശിനിയായ യുവതിയ്ക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്.

തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡിന് പോകുകയായിരുന്നു ബസ്. പുലര്‍ച്ചെ രണ്ടര മൂന്നുമണിയോടെ, യുവാവ് കയ്യെത്തി തന്റെ ശരീരത്ത് പിടിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

തുടര്‍ന്ന് ബഹളം വച്ചതോടെ സഹയാത്രി്കരും ബസ് ജീവനക്കാരും ഇടപെട്ടു. ഇതോടെ യുവതിയുടെ നിര്‍ദേശപ്രകാരം ബസ് കോട്ടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

പ്രമുഖ ചാനലിലെ റിയാലിറ്റി ഷോ പരിപാടിയില്‍ പങ്കെടുത്ത താരത്തിന് നേരെയാണ് അതിക്രമമുണ്ടായത്. തനിക്ക് നേരിടേണ്ടിവന്ന ദുരിതത്തിന്റെ വീഡിയോ യുവതി ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here