പാലാരിവട്ടം അഴിമതി: ആര്‍ഡിഎസ് കരിമ്പട്ടികയില്‍; സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ഒഴിവാക്കും

കൊച്ചി: പാലാരിവട്ടം പാലത്തിന്റെ നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസിനെ കരിമ്പട്ടികയില്‍പ്പെടുത്തി.

സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ആര്‍ഡിഎസിനെ ഒഴിവാക്കും. ഇതിനുള്ള നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

പുനലൂര്‍-പൊന്‍കുന്നം റോഡ് നിര്‍മാണത്തില്‍ നിന്ന് സര്‍ക്കാര്‍ ആര്‍ഡിഎസിനെ ഒഴിവാക്കിയിരുന്നു.

ഇത് ചോദ്യം ചെയ്താണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. ഈ റിപ്പോര്‍ട്ടിലാണ് ആര്‍ഡിഎസിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം തുടങ്ങിയിട്ടുണ്ടെന്നും അതിനാലാണ് കരാറില്‍ നിന്ന കമ്പനിയെ ഒഴിവാക്കിയതെന്നും സര്‍ക്കാര്‍ അറിയിച്ചത്.

പാലാരിവട്ടം പാലം അഴിമതിയില്‍ ആര്‍ഡിഎസ് കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും കമ്പനിയുടെ എംഡി തന്നെ ഈ കേസില്‍ ജയിലിലടക്കപ്പെട്ട അവസ്ഥയുണ്ടായെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഇത്തരത്തില്‍ അഴിമതി നടത്തിയ ഒരു കമ്പനിയുമായി തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളില്‍ സഹകരിപ്പിക്കേണ്ടതില്ല എന്നാണ് തീരുമാനമെന്നും സര്‍ക്കാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News