സെെബര്‍ ലോകത്തെ വ്യാജ വാർത്തകളിൽനിന്നും സ്വകാര്യതാ ലംഘനങ്ങളിൽനിന്നും രക്ഷിക്കാൻ മാർഗങ്ങളുമായി ലീ

ഇന്റർനെറ്റ്‌ ലോകത്തെ വ്യാജ വാർത്തകളിൽനിന്നും സ്വകാര്യതാ ലംഘനങ്ങളിൽനിന്നും രക്ഷിക്കാൻ പുത്തൻ മാർഗങ്ങളുമായി എത്തിയിരിക്കുകയാണ്‌ വേൾഡ്‌ വൈഡ്‌ വെബിന്റെ (ഡബ്ല്യുഡബ്ല്യുഡബ്ല്യു) ഉപജ്ഞാതാവ്‌ ടിം ബെർണേഴ്‌സ്‌ ലീ.

ഇതിനായി പുതിയ കരാറാണ്‌ പുറത്തിറക്കിയത്‌. ഫെയ്‌സ്‌ബുക്ക്‌, മൈക്രോസോഫ്‌റ്റ്‌, ഗൂഗിൾ, ട്വിറ്റർ, റെഡിറ്റ്‌, ഗിറ്റ്‌അബ്‌ തുടങ്ങിയ സ്ഥാപനങ്ങൾ ഉൾപ്പെടെ തുടക്കത്തിൽത്തന്നെ ലീയുടെ പദ്ധതിക്ക്‌ 160 സ്ഥാപനങ്ങളുടെ പിന്തുണയുമുണ്ട്‌.

ലീയുടെ പദ്ധതിയിലൂടെ വ്യാജവാർത്തയും സ്വകാര്യതാലംഘനവും തുടങ്ങിയ പ്രശ്നങ്ങൾക്ക്‌ ഒരു പരിധിവരെ പരിഹാരംകാണാൻ സാധിക്കുമെന്നാണ്‌ കരുതുന്നത്‌. ഡിജിറ്റൽ ലോകത്തെ 80ൽ അധികം സംഘടനകളുടെ സഹായത്തോടെയാണ്‌ പദ്ധതി രൂപീകരിച്ചത്‌.

ഇന്റർനെറ്റ്‌ ഉപയോഗിക്കുമ്പോൾ സർക്കാരുകൾ, കമ്പനികൾ, വ്യക്തികൾ എന്നിവർ പാലിക്കേണ്ട ഒമ്പത്‌ തത്വങ്ങൾ കരാറിൽ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News