
മൂന്നാം സിനിമ എന്ന സങ്കല്‍പ്പത്തിന് പ്രചാരണം നൽകിയ അർജന്റീനിയൻ സംവിധായകൻ ഫെര്‍നാണ്ടോ സൊളാനസിന്റെ നാലു ചിത്രങ്ങൾ രാജ്യാന്തര ചലച്ചത്രമേളയിൽ പ്രദർശിപ്പിക്കും.
ദി അവർ ഓഫ് ദ ഫര്‍ണെസസ്,ടാംഗോ- എക്‌സൈല്‍ ഓഫ് ഗ്രെഡല്‍,സൗത്ത്,ദി ജേര്‍ണി എന്നീ ചിത്രങ്ങളും എ ജേര്‍ണി ടു ദ ഫ്യുമിഗേറ്റഡ് ടൗൺസ് എന്ന ഡോക്കുമെന്ററിയുമാണ് റ്റുവേഡ്‌സ് എ തേർഡ് സിനിമ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
അറുപതുകളിലെ അര്‍ജന്റീനയുടെ സാമൂഹിക- രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ദി അവർ ഓഫ് ദ ഫര്‍ണെസസിന്റെ ആദ്യ ഭാഗമാണ് ഈ വിഭാഗത്തിൽ ആദ്യം പ്രദർശനത്തിന് എത്തുക.
നാലു മണിക്കൂര്‍ നീളുന്ന ചലച്ചിത്രത്രയത്തിൽ ഉൾപ്പെട്ട ഈ ചിത്രത്തിന് 1974 ൽ മികച്ചസിനിമയ്ക്കുള്ള ബ്രിട്ടീഷ് ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
പാരിസില്‍ കുടിയേറിയ അർജന്റീനക്കാർ സ്വത്വം തേടുന്നതിനെ പ്രമേയമാക്കിയ ചിത്രമാണ് ടാംഗോ-എക്‌സൈല്‍ ഓഫ് ഗ്രെഡല്‍.
1988 ലെ കാൻ ഫിലിം മേളയിൽ മികച്ച ജനപ്രിയ ചിത്രമായി തെരെഞ്ഞെടുക്കപ്പെട്ട സൗത്തും മാർട്ടിൻ എന്ന യുവാവിന്റെ ചരിത്രത്തിലൂടെയുള്ള സത്യാന്വേഷണം പ്രമേയമാക്കിയ ദി ജേർണിയും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
കീടനാശിനികളുടെ അനിയന്ത്രിതമായ ഉപയോഗം മൂലം അർജന്റീനയിൽ സംഭവിച്ച പരിസ്ഥിതിനാശം പ്രമേയമാക്കിയ ഡോക്യൂമെന്ററിയാണ് എ ജേർണി റ്റു ദി ഫ്യൂമിഗേറ്റഡ് ടൗൺസ്.
കഴിഞ്ഞവർഷം ബെർലിൻ മേളയിൽ ഈ ചിത്രം മികച്ച ഡോക്യൂമെന്ററിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഇത്തവണത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം സൊളാനസിനാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here