ഇന്ത്യയുടെ സുവർണ്ണ ജൂബിലി അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് ഗോവയിൽ തിരശ്ശീല വീഴും

ഇന്ത്യയുടെ സുവർണ്ണ ജൂബിലി അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് ഗോവയിൽ തിരശ്ശീല വീഴും. പനാജിയിലെ ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡീയത്തിൽ മൂന്ന് മണിക്ക് ശേഷം സമാപനച്ചടങ്ങുകൾ നടക്കും.

മികച്ച ചിത്രത്തിനുള്ള സുവർണ്ണ മയൂരവും രജത മയൂരവും ചടങ്ങിൽ പ്രഖ്യാപിക്കും. ആസ്ട്രിയൻ ചിത്രം ലീലിയൻ, ബ്രസീലിയൻ ചിത്രം മാരിഗല്ല, നോർവീജിയൻ ചിത്രം ഔട്ട് സ്റ്റീലിംഗ് ഹോർസസ്, ഫിലിപ്പൈൻ ചിത്രം വാച്ച് ലിസ്റ്റ് എന്നിവ പുരസ്കാര പ്രതീക്ഷയുള്ള ചിത്രങ്ങളാണ്.

ഇന്ത്യയിൽ നിന്ന് ലിജോ ജോസ് പല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടും മലയാളിയായ ആനന്ദ് മഹാദേവന്റെ മായിഘട്ടും മത്സരിക്കുന്നുണ്ട്.

നവാഗത സംവിധായകരുടെ പ്രത്യേക മത്സര വിഭാഗത്തിൽ മനു അശോകന്റെ ഉയരെയ്ക്കും പ്രതീക്ഷയുണ്ട്. മികച്ച സിനിമയ്ക്കുള്ള സുവർണ്ണമയൂരത്തിന് 40 ലക്ഷം രൂപയുടെ അവാർഡാണ് നൽകുക.

സംവിധായകനും നടനും നടിക്കും അവാർഡ് നൽകും. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറും സമാപന ചടങ്ങിൽ പങ്കെടുക്കും.

തുടർന്ന് ഇറാനിയൻ സംവിധായകൻ മോഹ്സിൻ മക്മൽബഫിന്റെ മാർഗി ആന്റ് മദർ സമാപന ചിത്രമായി പ്രദർശിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here