ചുവടുറപ്പിച്ച് ചെന്നൈയിലേക്ക്; ആവേശമായി തമിഴ്‌നാട്ടില്‍ മഹിളാ അസോസിയേഷന്റെ ലോങ്മാര്‍ച്ച്‌

കോയമ്പത്തൂർ: സ്‌ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ തമിഴ്‌നാട്ടിൽ ഉജ്വല സമരവുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ.

400 കിലോ മീറ്റർ നീളുന്ന ലോങ്ങ്‌ മാർച്ചാണ്‌ സംസ്ഥാനത്തിന്റെ രണ്ട്‌ ഭാഗത്തുനിന്നും തലസ്ഥാനമായ ചെന്നൈയിലേക്ക്‌ തിരിച്ചിരിക്കുന്നത്‌.

സംസ്ഥാനത്തെ മദ്യനയം തിരുത്തുക, സ്‌ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുക, സ്‌ത്രീകൾക്ക്‌ നേരെ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തിയാണ്‌ ലോങ്ങ്‌ മാർച്ച്‌ സംഘടിപ്പിച്ചിരിക്കുന്നത്‌. നൂറുകണക്കിന്‌ സ്‌ത്രീകളാണ്‌ മാർച്ചിൽ പങ്കെടുക്കുന്നത്‌.

രണ്ട്‌ മേഖലാ റാലികളിലായി 200 കിലോ മീറ്റർ വീതമാണ്‌ മാർച്ച്‌ സഞ്ചരിക്കുന്നത്‌. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ്‌ പ്രസിഡന്റ്‌ സുധാ സുന്ദർരാമൻ, യു വാസുകി എന്നിവരുടെ നേതൃത്വത്തിലാണ്‌ മാർച്ച്‌.

ഡിസംബർ നാലിന് മാർച്ച്‌ ചെന്നൈയിൽ അവസാനിക്കും. തമിഴ്‌നാട്ടിൽ പെരുകിവരുന്ന അക്രമങ്ങൾക്കെതിരെ സമീപകാലത്ത്‌ നടക്കുന്ന വലിയ സമരമാണിത്. തിരുഅണ്ണാമലൈ, വടലൂർ എന്നിവിടങ്ങളിൽ നിന്നാണ്‌ മേഖലാ റാലികൾ ആരംഭിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here