ഐഎഫ്എഫ്‌ഐ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഗോവയില്‍ മലയാളത്തിന്റെ ‘ജെല്ലിക്കെട്ട്’

ഇന്ത്യയുടെ ആമ്പതാമത് രാജ്യാന്തര ചലചിത്രമേളാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി തെരഞ്ഞെടുക്കപ്പെട്ടു.

രണ്ടാം തവണയാണ് ലിജോ ജോസ് പെല്ലിശ്ശേരി ഐഎഫ്എഫ്‌ഐയില്‍ പുരസ്‌കാര ജേതാവാകുന്നത് ജെല്ലിക്കെട്ട് സിനിമയ്ക്കാണ് പുരസ്‌കാരം.

മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം പാര്‍ട്ടിക്ക്ള്‍സ് കരസ്തമാക്കി ബ്ലെയ്‌സ് ബാരിസണ്‍ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമാണ് പാര്‍ട്ടിക്ക്ള്‍സ്.

മികച്ച നടനുള്ള രജതമയൂരം സെയു ഗോര്‍ഗെ സ്വന്തമാക്കി മാറിഗെല്ല ചിത്രത്തിലെ അഭിനയത്തിനാണ് സെയു ഗോര്‍ഗെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് ഉഷാ ജാദവിനാണ് മികച്ച നടിക്കുള്ള രജതമയൂരം. മാരിഘട്ട് ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here