വാട്‌സ്ആപ്പ് ചോര്‍ത്തല്‍: ചാര സോഫ്റ്റ്‌വെയര്‍ സര്‍ക്കാര്‍ വാങ്ങിയിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടിയില്ലാതെ കേന്ദ്ര സര്‍ക്കാര്‍

വാട്‌സ്ആപ്പ് ചോര്‍ത്താനുപയോഗിച്ച ചാര സോഫ്റ്റ്‌വെയര്‍ സര്‍ക്കാര്‍ വാങ്ങിയിട്ടുണ്ടോയെന്ന ചോദ്യത്തിന് രാജ്യസഭയില്‍ മറുപടി പറയാതെ കേന്ദ്ര സര്‍ക്കാര്‍. വാട്‌സ്ആപ് ചോര്‍ത്തലില്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയിലാണ് വ്യക്തമായ മറുപടി പറയാതെ മന്ത്രി രവിശങ്കര്‍ പ്രസാദ് ഒഴിഞ്ഞുമറിയത്.

കേന്ദ്രസര്‍ക്കാറിനെതിരെ ശബ്ദം ഉയര്‍ത്തിയവരുടെ വാട്‌സ്ആപ് ആണ് ചോര്‍ത്തിയതെന്നും എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് സര്‍ക്കാരിന് ഇതില്‍ പങ്കില്ല എന്ന് വിശ്വസിക്കുകയെന്നും കെ കെ രാഗേഷ് എംപി ചോദിച്ചു.

വാട്‌സ്ആപ് ചോര്‍ത്തലില്‍ കേന്ദ്രസര്‍ക്കാര്‍ ഏറെ പ്രതിരോധത്തില്‍ നില്‍ക്കുന്നതിനിടയിലാണ് പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം വാട്‌സ്ആപ് ചോര്‍ത്തലില്‍ രാജ്യസഭയില്‍ ചര്‍ച്ച നടന്നത്. എന്നാല്‍ വാട്‌സ്ആപ് ചോര്‍ത്താന്‍ ഉപയോഗിച്ച ചാര സോഫ്റ്റ്വെയര്‍ പെഗാസസ് കേന്ദ്രസര്‍ക്കാര്‍ വാങ്ങിയിട്ടുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ കേന്ദ്രവിവരസാങ്കേതിക മന്ത്രി രവിശങ്കര്‍ പ്രസാദ് ഒഴിഞ്ഞുമാറി.

സര്‍ക്കാരിന് ഒന്നും മറക്കാന്‍ ഇല്ലെങ്കില്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് അടക്കം നല്‍കിയ മറുപടി സഭയില്‍ വെക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്ന് സിപിഐഎം എംപി കെ കെ രാഗേഷ് ചോദിച്ചു.

കേന്ദ്രസര്‍ക്കാരിനെതിരെ ശബ്ദം ഉയര്‍ത്തിയവരുടെ വാട്‌സ്ആപ് ആണ് ചോര്‍ത്തിയതെന്നും എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് സര്‍ക്കാരിന് ഇതില്‍ പങ്കില്ല എന്ന് വിശ്വസിക്കുകയെന്നും കെ കെ രാഗേഷ് എംപി ചോദിച്ചു.

രാജ്യ സുരക്ഷ ഉറപ്പാക്കാന്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റീവ് സിസ്റ്റം നിലവിലുണ്ട്. ഇത് ലംഘിച്ചുകൊണ്ടുള്ള ഒരു നീക്കവും സര്‍ക്കാര്‍ അനുവദിക്കില്ലെന്നായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ മറുപടി പ്രസംഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News