കുതിരക്കച്ചവടത്തിനും നിയമപോരാട്ടങ്ങള്‍ക്കുമൊടുവില്‍ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

മുംബൈയിലെ ശിവജി പാര്‍ക്കിലായിരുന്നു ഉദ്ധവിന്റെയും ത്രികക്ഷി മന്ത്രിസഭയിലെ ആറുമന്ത്രിമാരുടെയും സത്യപ്രതിജ്ഞ.

താക്കറെ കുടുംബത്തിലെ ആദ്യ മന്ത്രിയാണ് ഉദ്ധവ് താക്കറെ സജീവ രാഷ്ട്രീയത്തില്‍ ശിവസേന ഉണ്ടായിരുന്നെങ്കിലും അണിയറയിലിരുന്ന് ചരടുവലിച്ചാണ് താക്കറെ കുടുംബത്തിന് ശീലം.

ഉദ്ധവിനൊപ്പം മഹാരാഷ്ട്ര മന്ത്രിസഭയിലെ ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഏക്‌നാഥ് ഷിന്‍ഡെ, ജയന്ത് പാട്ടീല്‍, ഛഗന്‍ ഭുജ്ബല്‍, ബാല്‍സാഹേബ് തൊറാട്ട്, സുഭാഷ് ദേശായി, നിധിന്‍ റൗട്ട് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അദികാരമേറ്റു.