ഒരു സര്‍വ്വകലാശാല കേരളത്തിന് അപമാനമാകുന്നത് ഇങ്ങനെ….

കേരളത്തിന്‍റ മതേതര മൂല്യങ്ങൾക്കും ജനാധിപത്യത്തിനും ഭീഷണിയായി മാറുകയാണ് കാസര്‍കോട് പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍വ്വകലാശാല. അക്കാഡമിക് മാനദണ്ഡങ്ങളൊന്നും ബാധകമല്ലെന്ന രീതിയിലാണ്  ഈ സര്‍വ്വകലാശാലപ്രവര്‍ത്തനം. കേന്ദ്ര ഭരണകക്ഷിയുടെ ആജ്ഞാനുവര്‍ത്തികളും കടുത്ത ഹിന്ദു വര്‍ഗ്ഗീയവാദികളുമാണ് ഈ സര്‍വ്വകലാശാലയുടെ ഭരണം നിയന്ത്രിക്കുന്നത് എന്നാണ് അടുത്തിടെ നടന്ന സംഭവങ്ങൾ തെളിയിക്കുന്നത്.

കഴിഞ്ഞ ദിവസം ഭരണഘടനാ ദിനത്തില്‍ കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാല സംഘടിപ്പിച്ച ‘ഭരണഘടനയും ജനാധിപത്യവും’ എന്ന വിഷയത്തിലെ രണ്ടു ദിവസത്തെ ദേശീയ സെമിനാര്‍, കേരളത്തില്‍ ഒരു ഉന്നത വിദ്യാഭ്യാസകേന്ദ്രത്തില്‍ നടക്കുമെന്ന് ഒരിക്കലും സങ്കല്പ്പിക്കാന്‍ കഴിയാത്ത തരത്തില്‍ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്‍റെ  പ്രദര്‍ശനമായി മാറി.

ബിജെപി ‘ഇന്റെലക്ച്വല്‍ സെല്‍’ കണ്‍വീനറും വര്‍ഗ്ഗീയഭ്രാന്ത് ഇളക്കിവിടുന്ന പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധനുമായ ടി.ജി മോഹന്‍ദാസ് എന്നയാളാണ് രണ്ടു ദിവസത്തെ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. സര്‍വ്വകലാശാലയില്‍ ഒരു സാധാരണ പരിപാടിയില്‍ പങ്കെടുക്കാനുള്ള അര്‍ഹത പോലുമില്ലാത്ത മോഹന്‍ദാസിനെ പോലെ ഒരാള്‍ കേന്ദ്ര സര്‍വ്വകലാശാലയിലെ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നത് അക്കാദമിക്  സമൂഹത്തിന് നാണക്കേടാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News