പന്തീരാങ്കാവ് യുഎപിഎ കേസ്; മൂന്നാം പ്രതിക്കായ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

പന്തീരാങ്കാവ് യുഎപിഎ കേസിൽ, മൂന്നാം പ്രതിക്കായ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാനെ കണ്ടെത്താനാണ് ലുക്കൗട്ട് നോട്ടീസ്. പിടിയിലായ അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്നത് ഉസ്മാനാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.

പന്തിരാങ്കാവ് യുഎപിഎ കേസിലെ മൂന്നാം പ്രതി മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാനായി പൊലീസ് അന്വേഷണം തുടരുകയാണ്. ഇതിന്റെ ഭാഗമായി ഉസ്മാനെ കണ്ടെത്താനാൻ അന്വേഷണസംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

പന്തീരാങ്കാവ് വെച്ച് അലനും താഹയും പിടിയിലാകുന്ന സമയത്ത് ഇവര്‍ക്ക് ഒപ്പം ഉണ്ടായിരുന്നത് ഉസ്മാനാണെന്ന് പിന്നീട് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇയാൾ ഓടി രക്ഷപ്പെട്ടതായാണ് പോലീസ് പറയുന്നത്. പിന്നീട് ഇതുവരെ ഉസ്മാനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ്.

മാവോയിസ്റ്റ് ബന്ധമുള്ള അഞ്ച് യു.എ.പി.എ കേസുകളsക്കം നിരവധി കേസുകളിൽ പ്രതിയാണ് ഉസ്മാന്‍. വര്‍ഷങ്ങളായി ഇയാൾ ഒളിവിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരുമായി മാവോയിസ്റ്റുകള്‍ ആശയവിനിമയം നടത്തുന്നതിലും ഉസ്മാന് പങ്കുള്ളതായാണ് പോലീസ് നൽകുന്ന വിവരം.

ഉസ്മാനെ കണ്ടെത്താനായാല്‍ അത് മാവോയിസ്റ്റുകളെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുന്നതിന് സഹായകരമാകുമെന്നും പൊലീസ് കരുതുന്നു. അതേസമയം റിമാന്റിൽ കഴിയുന്ന താഹയുടെ കൈയക്ഷരം അന്വേഷണ സംഘം കോഴിക്കോട് ജയിലിലെത്തി ശേഖരിച്ചു. താഹയുടെ

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here