ചക്കിലിയാൻ സമുദായത്തിന് പട്ടികജാതി സർട്ടിഫിക്കറ്റ് നൽകാൻ സർക്കാർ ഉത്തരവായി

പതിറ്റാണ്ടായി ജ‌ാതി സർട്ടിഫിക്കറ്റ് നിഷേധിച്ചിരുുന്ന തെക്കൻ കേരളത്തിലെ ചക്കിലിയാൻ സമുദായത്തിന് ഇനി മുതൽ പട്ടികജാതി സർട്ടിഫിക്കറ്റ് നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവായി. ഇരവിപുരം എംഎൽഎ, എം നൗഷാദിന്റെ ഇടപെടലിനെ തുടർന്നാണ് സക്കാർ നടപടി.

സംസ്ഥാനത്ത് ചക്കിലിയൻ സമുധായത്തെ പട്ടികജാതി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും 50 വർഷത്തിനുമുമ്പ് കുടിയേറിപാർത്തതിനുള്ള രേഖ ഹാജരാക്കണമെന്ന നിബന്ധന മൂലം അപേക്ഷകർക്ക് ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിൽ തടസ്സങ്ങൾ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സമുധായ അംഗങൾ എം നൗഷാദിന് നിവേദനം നൽകിയിരുന്നു തുടർന്ന് എംഎൽഎ ആയതിനു ശേഷമുള്ള ഇടപെടലിലാണ് തടസ്സങ്ങൾ നീക്കി പട്ടിക ജാതി പട്ടിക വികസന വകുപ്പ് ഉത്തരവ് ഇറക്കിയത്.

ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്നതു മൂലം ഉന്നത വിദ്യാഭ്യാസം സമുധായത്തിലെ കുട്ടികൾക്ക് സ്വപ്നം മാത്രമായിരുന്നു. സാങ്കേതിക തടസ്സങ്ങൾ നീക്കി ഇടതു സർക്കാർ ഉത്തരവിറക്കിയതോടെ പതിറ്റാണ്ടുകളായുള്ള അവഗണനക്ക് അറുതിയായി.

കൊല്ലം ജില്ലയിൽ മാത്രം 10000 ത്തോളം അംഗങ്ങ ഉള്ളതിൽ 90 % പേർക്കും ജാതി സർട്ടിക്കറ്റിന് അർഹതയില്ലായിരുന്നു. ഇപ്പോഴത്തെ ഉത്തരവ് കൊല്ലം, കണ്ണൂർ ജില്ലകൾക്ക് ബാധകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News