സൈക്കിളിനായി സ്റ്റേഷനിൽ പരാതി നൽകിയ അഞ്ചാം ക്ലാസുകാരന് അനുമോദനവുമായി പൊലീസ്

സൈക്കിളിനായി സ്റ്റേഷനിൽ പരാതി നൽകിയ അഞ്ചാം ക്ലാസുകാരൻ ആബിറിന് അനുമോദനവുമായി പൊലീസ്. കോഴിക്കോട് മേപ്പയൂർ എളമ്പിലാട് സ്കൂളിലാണ് അനുമോദന ചടങ്ങ് നടന്നത്. ചടങ്ങിൽ വെച്ച് ആബിറിന് ഇരട്ടി മധുരമായി പുതിയൊരു സൈക്കിൾ, ജ്വല്ലറി ഉടമ സമ്മാനിച്ചു.

നന്നാക്കാൻ കൊടുത്ത സൈക്കിൾ തിരിച്ചു കിട്ടാനായി ആബിർ എന്ന അഞ്ചാം ക്ലാസുകാരൻ നോട്ടുബുക്കില്‍ നിന്ന് കീറിയെടുത്ത പേജില്‍, മേപ്പയ്യൂർ പൊലീസിന് നൽകിയ പരാതി സമൂഹമധ്യമങ്ങളിൽ ചർച്ചയാണിപ്പോൾ. പൊലീസിനെ തന്നെ അമ്പരപ്പിച്ച പരാതിക്കാരനായ കൊച്ചു മിടുക്കനെ സ്കൂളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു.

പ്രായ വ്യത്യാസമില്ലാതെ ആർക്കും എപ്പോഴും പരാതിയുമായി പൊലീസിനെ സമീപിക്കാം എന്ന് പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തിയതിനായിരുന്നു അനുമോദനം. വടകര ഡിവൈഎസ്പി പ്രിൻസ് അബ്രഹാം ആബിറിന് ഉപഹാരം കൈമാറി.

ആബിറിന് ഇരട്ടി മധുരമായി പുതിയൊരു സൈക്കിളും ലഭിച്ചു. പേരാമ്പ്രയിലെ ജ്വല്ലറി ഉടമയാണ് സൈക്കിൾ സമ്മാനിച്ചത്. പൊലീസ് ഇടപെട്ട് ആബിറിന്റെ സൈക്കിൾ കഴിഞ്ഞ ദിവസം തന്നെ റിപ്പയർ ചെയ്ത് തിരികെ നൽകിയിരുന്നു.

റിപ്പയറിങ് നടത്തുന്ന കടക്കാരനെ പൊലീസ് കണ്ടു കാരണമന്വേഷിച്ചപ്പോഴാണ് സുഖമില്ലാത്തിനാലും, മകന്റെ കല്യാണത്തിരക്ക് കാരണവുമാണ് ഷോപ്പ് തുറക്കാത്തതെന്ന് മനസ്സിലായത്. ആബിറിന്റെ പരാതിയെ തുടർന്ന് പൊലീസ് എത്തിയതോടെ സൈക്കിൾ ഉടൻ റിപ്പയർ ചെയ്ത് നൽകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News