സാംസ്ക്കാരിക വൈവിധ്യങ്ങളുടെ മണ്ണിൽ ദൃശ്യവിസ്മയമൊരുക്കി സംസ്കൃതം ഒപ്പന. കലോത്സവത്തോടനുബന്ധിച്ചാണ് കാഞ്ഞങ്ങാട് 301 പേർ അണി നിരന്ന മെഗാ ഒപ്പന അരങ്ങേറിയത്.
കൂടി നിന്ന കാഴ്ചക്കാർക്ക് നടുവിലായി തോഴിമാർ അണി നിരന്നു. മണവാട്ടിയെ ആനയിച്ചിരുത്തിയത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. ഈരടികളുയർന്നപ്പോൾ കാഴ്ചക്കാരുടെ നിറഞ്ഞ കൈയ്യടി. സംസ്കൃത വരികൾക്ക് ഒപ്പന താളത്തിന്റെ മൊഞ്ച്.
കൈ കൊട്ടിയും ചുവടുവെച്ചും 300 തോഴിമാർ അണിനിരന്നപ്പോൾ കാഴ്ചക്കാരും ഒപ്പം താളം പിടിച്ചു. ചരിത്രത്തിലാദ്യമായാണ് സംസ്കൃത പാട്ടിൽ ഒപ്പനയവതരിപ്പിക്കുന്നത്. കേരള സംസ്ക്കാരവും മതസൗഹാർദ്ധവുമെല്ലാമാണ് സംസ്കൃത ഒപ്പന പാട്ടിൽ കോർത്തിണക്കിയത്.
ജുനൈദ് മൊട്ടമ്മൽ കോറിയോഗ്രഫി നിർവ്വഹിച്ച ഒപ്പനയ്ക്ക് പാട്ടെഴുതിയത് ഡോ.സുനിൽകുമാർ കോറോത്താണ്.
തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥിനികളാണ് മൊഞ്ചത്തിമാരായെത്തിയത്.

Get real time update about this post categories directly on your device, subscribe now.