ഏഴു കോടിയും സിനിമാ വിലക്കും; ആഞ്ഞടിച്ച് ഷെയിന്‍

കൊച്ചി: മലയാള സിനിമയില്‍ നിന്ന് വിലക്കാനുള്ള നിര്‍മാതാക്കളുടെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് നടന്‍ ഷെയിന്‍ നിഗം.

വെയില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞദിവസം ചര്‍ച്ച ചെയ്തു തീരുമാനത്തിലെത്തിയിരുന്നുവെന്നും ഇന്നലെ രാത്രി വരെ നിര്‍മാതാക്കളുടെ സംഘടനയുടെ ഭാരവാഹികളായ ആന്റോ ജോസഫ്, മഹാ സുബൈര്‍, സിയാദ് കോക്കര്‍ എന്നിവര്‍ വിലക്ക് വരില്ലെന്നാണ് തന്നോട് പറഞ്ഞതെന്നും ഷെയിന്‍ പറഞ്ഞു.

ഷെയിനിന്റെ വാക്കുകള്‍:

‘വെയില്‍ സിനിമയ്ക്ക് വേണ്ടി അഞ്ച് ദിവസം രാത്രിയും പകലും ചിത്രീകരണത്തില്‍ സഹകരിച്ചിരുന്നു. മാനസികമായി പീഡിപ്പിച്ച് സഹികെട്ടപ്പോഴാണ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും ഇറങ്ങി പോയത്. തന്റെ മറ്റൊരു ചിത്രമായ വലിയ പെരുന്നാള്‍ തിയേറ്റര്‍ കാണിക്കില്ലെന്ന് ഒരു നിര്‍മാതാവ് ഭീഷണിപ്പെടുത്തി. എനിക്ക് അറിയാവുന്ന ജോലി സിനിമയാണ്. ആ ജോലി തന്നെ ഇനിയും ചെയ്യും.

വെയില്‍, കുര്‍ബാനി എന്നി സിനിമകള്‍ പൂര്‍ത്തിയാക്കില്ലെന്ന് പറഞ്ഞിട്ടില്ല. അതിനാല്‍ തന്നെ ഏഴ് കോടി രൂപ താന്‍ തിരികെ നല്‍കില്ല. പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് നിര്‍മാതാക്കള്‍ ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ അതു പാലിക്കാതെ ഇപ്പോള്‍ ഏകപക്ഷീയമായി അവര്‍ തീരുമാനം എടുത്തു.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News