
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ആവശ്യം തള്ളി സുപ്രീംകോടതി.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന് കൈമാറില്ല. എന്നാല്‍ ദൃശ്യങ്ങള്‍ ദിലീപിന് കാണാമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ സുപ്രീംകോടതി ചില മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. ഇരയുടെ സ്വകാര്യത കണക്കിലെടുത്താണ് വിധിയെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.
പൊലീസ് പിടിച്ചെടുത്ത മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കേസിലെ രേഖയാണെന്നും അതു കാണുവാന്‍ തനിക്ക് അവകാശമുണ്ടെന്നുമായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍, ദൃശ്യങ്ങള്‍ കൈമാറുന്നത് നടിയും സര്‍ക്കാരും എതിര്‍ത്തിരുന്നു.
മുഖ്യതെളിവായ ദൃശ്യങ്ങള്‍ രേഖയാണെന്നും മെമ്മറി കാര്‍ഡ് തൊണ്ടിയാണെന്നും സര്‍ക്കാരും കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here