മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഝാര്‍ഖണ്ഡിലും മുട്ടിടിച്ച് ബിജെപി; വെല്ലുവിളിയുയര്‍ത്തി കോണ്‍ഗ്രസ്-ആര്‍ജെഡി-ജെഎംഎം സഖ്യം

മഹാരാഷ്ട്രക്ക് പിന്നാലെ നാളെ തെരഞ്ഞെടുപ്പ് ആരംഭിക്കുന്ന ജാർഖണ്ഡിലും ആശങ്കയോടെ ബിജെപി. ബിജെപിക്ക് വെല്ലുവിളി ഉയർത്തുന്നത് കോണ്ഗ്രസ്, ജെഎംഎം, ആർജെഡി സഖ്യം.

ഇതിന് പുറമെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പമുണ്ടായിരുന്ന ആൾ ജാർഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനും ബിജെപി വിട്ട് ഒറ്റക്കാണ് മത്സരിക്കുന്നത്. ആദിവാസി മേഖലകളിലെ 28 സീറ്റുകൾ ആണ് നിർണയകമാകുക. നാളെ 13 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നാളെ തുടങ്ങാനിരിക്കെ മഹാസഖ്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയുമോ എന്ന കടുത്ത ആശങ്കയിലാണ് ബിജെപി.

ആകെ ഉണ്ടായിരുന്ന സഖ്യകക്ഷി ആൾ ജാർഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയൻ ഇതവണ ബിജെപി വിട്ടത്തിന് പുറമെ മുഖ്യമന്ത്രി രഘുബർ ദാസ് പോലും തോൽവി ഭയക്കുന്നു.

രഘുബർ ദാസിന്റെ സിറ്റിംഗ് സീറ്റായ ജംഷാദ്പൂർ ഈസ്റ്റിൽ എതിർകക്ഷി ബിജെപി വിമതർ സരയൂ റായ് ആണ്. ഇതോടെ രഘുബർ ദാസിന് വിജയിക്കുക എളുപ്പമല്ല.

ബാബുലാൽ മറാണ്ടിയുടെ ജാർഖണ്ഡ് വികാസ് മോർച്ചയും ഒറ്റക്കാണ് മത്സര രംഗത്തുള്ളത്. നാളെ 13 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുക.

ജാർഖണ്ഡ് മുക്തിമോർച്ച, കോണ്ഗ്രസ്, ആർജെഡി എന്നിവർ സഖ്യത്തിലാണ് മത്സരിക്കുന്നത്. നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന 13 സീറ്റുകളിൽ കോണ്ഗ്രസ് 6 സീറ്റുകളിലും, ജെഎംഎം 4 സീറ്റിലും, ആർജെഡി 3 സീറ്റിലുമാണ് മത്സരിക്കുക.

അതേ സമയം ബിജെപി 12 സീറ്റുകളിൽ സതനാർത്ഥികളെ നിർത്തിയിട്ടുണ്ട്.ഛാത്ര,ഗുംല, ലത്തെഹർ, ലോഹാർദഗ, ഹുസൈനബാദ് തുടങ്ങിയ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.

ഇതിൽ തന്നെ ലത്തെഹാറിൽ ബിജെപി വിട്ട ആൾ ജാർഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയൻ അവരുടെ സതനാർത്ഥികളെ ലത്തെഹാർ ഉൾപ്പെടുള്ള നാല് മണ്ഡലങ്ങളിൽ നിർത്തിയിട്ടുണ്ട്.

ഇതും ബിജെപിയ്ക്ക് തിരിച്ചടിയാകും. അതോടൊപ്പം സംസ്ഥാനത്തെ 81 സീറ്റുകളിൽ ആദിവാസി മേഖലകളിൽ വരുന്ന 28 സീറ്റുകൾ നിർണായകമാകും.

കഴിഞ്ഞ തവണ ബിജെപിക്ക് ഇവിടെ 11 സീറ്റുകൾ മാത്രമാണ് നേടാനായത്. എന്നാൽ ഇത്തവണ ആദിവാസി മേഖലയിലും ബിജെപിയ്ക്ക് തിരിച്ചടി ലഭിക്കുമെന്നാണ് വിലയൊരുത്തലുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News