ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തേണ്ട കാലം അതിക്രമിച്ചുവെന്ന് അശോക് ധാവളെ

ദേശവിരുദ്ധമായ നിലപാടുകളുമായി മുന്നോട്ട് പോകുന്ന ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തേണ്ട കാലം അതിക്രമിച്ചുവെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ഓള്‍ ഇന്ത്യ കിസാന്‍ സഭ ദേശീയ പ്രസിഡന്റുമായ അശോക് ധാവളെ പറഞ്ഞു.

മുംബൈയില്‍ ഉറാനില്‍ ജെഎന്‍ പി ടി കോളനിയില്‍ നടക്കുന്ന സിഐടിയുവിന്റെ പതിഞ്ചാമത് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാരാഷ്ട്ര കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചത് നാണം കേട്ട ചില നാടകങ്ങള്‍ക്കാണെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഗവര്‍ണറും ചേര്‍ന്നാണ് ജനാധിപത്യത്തെ തന്നെ വെല്ലുവിളിക്കുന്ന നടപടികള്‍ക്ക് കൂട്ട് നിന്നതെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം അശോക് ധാവളെ പറഞ്ഞു

ബിജെപിയെ ഭരണത്തില്‍ നിന്ന് മാറ്റി നിറുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് അധികാരമേല്‍ക്കുന്ന ത്രികക്ഷി സഖ്യത്തിന്റെ സര്‍ക്കാരിനെ എതിര്‍ക്കില്ലെന്ന നിലപാട് പാര്‍ട്ടി കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ തൊഴിലില്ലായ്മ, കാര്‍ഷിക പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങളാണ് സമ്മേളനം ചര്‍ച്ച ചെയ്യുന്നതെന്ന് മുന്‍ സിഐടിയു സംസ്ഥാന സെക്രട്ടറി പി ആര്‍ കൃഷ്ണന്‍ പറഞ്ഞു.

സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ചില പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളും പാര്‍ട്ടി മുന്നോട്ട് വച്ചിട്ടുണ്ടെന്ന് അശോക് ധാവളെ പറഞ്ഞു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും രാജ്യദ്രോഹ നടപടികളെ ചെറുക്കാന്‍ പുതിയ സര്‍ക്കാരിന് കഴിയണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ ഫഡ്നാവിസ് സര്‍ക്കാര്‍ പരാജയമായിരുന്നുവെന്നും ഓള്‍ ഇന്ത്യ കിസാന്‍ സഭ ദേശീയ പ്രസിഡന്റ് അശോക് ധാവളെ ആരോപിച്ചു.

സിഐടിയു അഖിലേന്ത്യ പ്രസിഡന്റ് തപ്പന്‍ സെന്‍ ഉത്ഘാടനം സമ്മേളനത്തില്‍ നിരവധി ദേശീയ നേതാക്കള്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News