സുന്ദരവും മൃദുലവുമായ ചുണ്ടുകള്‍ക്ക് ..

സ്ത്രീകളും പുരുഷന്‍മാരും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ് സുന്ദരവും മൃദുലവുമായ ചുണ്ടുകള്‍. പല കാരണങ്ങള്‍ കൊണ്ടും ചുണ്ടിന്റെ നിറം മങ്ങാറുണ്ട്. അമിതമായി വെയില്‍ കൊള്ളുന്നതും അമിതമായ പുകവലിയും ചുണ്ടിന്റെ സ്വാഭാവിക ഭംഗിയും നിറവും നഷ്ടമാക്കും.

ചുണ്ടിന്റെ നഷ്ടമായ നിറം തിരിച്ചുപിടിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യുന്ന ചില പൊടിക്കെകളുണ്ട്. ചുണ്ടിന്റെ നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ. ഉറങ്ങുന്നതിന് മുന്‍പ് നാരങ്ങാനീര് ചുണ്ടില്‍ തേക്കുന്നത് നല്ലതാണ്. ഇടയ്ക്കിടെ ഇത് ചെയ്യുന്നത് ചുണ്ടിന്റെ കറുപ്പ് നിറം മാറ്റാന്‍ സഹായിക്കും.

ചുണ്ടിന്റെ നിറം വീണ്ടെടുക്കാന്‍ സഹായിക്കുന്ന മറ്റൊരു പഴവര്‍ഗമാണ് മാതളം. ചെയ്യേണ്ടത്.. ഒരു സ്പൂണ്‍ മാതളം അരച്ചെടുത്ത് പാലുമായി ചേര്‍ത്ത് മിശ്രിതമാക്കിയ ശേഷം ചുണ്ടില്‍ പുരട്ടുക. 2-3 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് ചുണ്ടിന് നിറം നല്‍കും.

ഉറങ്ങുന്നതിന് മുന്‍പ് ഉരുളക്കിഴങ്ങ് നീര് ചുണ്ടില്‍ തേച്ചുപിടിപ്പിക്കുന്നതും ചുണ്ടിന്റെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ ആപ്പിള്‍ സിഡര്‍ വിനഗര്‍ അല്പം വെള്ളം കലര്‍ത്തി കോട്ടണ്‍ ഉപയോഗിച്ച് ചുണ്ടില്‍ പുരുട്ടുന്നതും ഇരുണ്ട ചുണ്ടുകള്‍ക്ക് നല്ല പ്രതിവിധിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here