
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്സിന്റെ സെല്‍റ്റോസിന് വില ഉയരുന്നു. കുറഞ്ഞ വിലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്ന എസ്യുവി എന്നറിയപ്പെടുന്ന വാഹനത്തിന്റെ വില 2020 ജനുവരി ഒന്ന് മുതലാണ് ഉയരുന്നത്.
കിയ മോട്ടോഴ്സ് ഓഗസ്റ്റില്‍ നിരത്തിലിറക്കിയ സെല്‍റ്റോസിന് 9.69 ലക്ഷം രൂപ മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് നിലവില്‍ വിപണി വില. മികച്ച സ്റ്റൈലും നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും ശക്തമായ സുരക്ഷയും അവകാശപ്പെടുന്ന കിയ സെല്‍റ്റോസിന്റെ മറ്റൊരു പ്രത്യേകത ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനാണ്.
ജിടി, ടെക് ലൈന്‍ എന്നീ റേഞ്ചുകളിലായി 16 വേരിയന്റുകളായാണ് സെല്‍റ്റോസ് നിരത്തിലെത്തിയിട്ടുള്ളത്. മൂന്ന് പെട്രോള്‍, അഞ്ച് ഡീസല്‍ പതിപ്പുകളാണ് സെല്‍റ്റോസിനുള്ളത്, GTK, GTX, GTX+ എന്നിവ പെട്രോള്‍ പതിപ്പുകളും HTE, HTK, HTK+, HTX, HTX+ എന്നീ ഡീസല്‍ വകഭേദങ്ങളും.
115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍, 115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ ഡീസല്‍, 140 ബിഎച്ച്പി കരുത്തേകുന്ന 1.4 ലിറ്റര്‍ ടാര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനാണ് സെല്‍റ്റോസിനുള്ളത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവലുമാണ് വാഹനത്തിന്റെ ട്രാന്‍സ്മിഷന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here