പ്രജ്ഞയെ പുറത്താക്കാന്‍ മോദി തയ്യാറാകുമോ?

എന്താണ് ഭീകരവാദം? ആരാണ് ഭീകരവാദി? ഉത്തരം എല്ലാവര്‍ക്കും അറിയാം. ഭീകരവാദത്തിന് മതം ഇല്ല. ലോകത്ത് ഒരു മതവും ഭീകരവാദത്തിന് ആഹ്വാനം നല്‍കുന്നില്ല. എന്നാല്‍ മോദി ഭരണത്തിന് കീഴില്‍ ഭീകരവാദത്തിന്റെ നിര്‍വ്വചനം മറ്റൊന്നാണ്. മുസ്ലിം  ഭീകര പ്രവര്‍ത്തനം നടത്തിയാല്‍ ഭീകരവാദിയാവും.

എന്നാല്‍ ഹിന്ദു ഭീകരപ്രവര്‍ത്തനം നടത്തിയാല്‍ ഭീകരവാദിയാവില്ല. ഈ സംഘപരിവാര്‍ കപട സിദ്ധാന്തത്തിന്റെ ലക്ഷണമൊത്ത ഉദാഹരണമാണ് ഭോപ്പാലില്‍ നിന്നുളള ബി ജെ പി എം പി പ്രജ്ഞാ സിംഗ് താക്കൂര്‍. ലഷ്‌കറി തൊയ്ബ പോലെ, ജെയ്‌ഷെ മുഹമ്മദ് പോലെ ഹിസ്ബുള്‍ മുജാഹിദീന്‍ പോലുളള ഒരു ഭീകര സംഘടനയാണ് അഭിവന് ഭാരത്.

മലേഗാവില്‍ കുറെ നിരപരാധികളെആസൂത്രിതമായി ബോംബ് സ്‌ഫോടനം നടത്തി കൊലപ്പെടുത്തിയത് അഭിനവ് ഭാരത് എന്ന ഭീകര സംഘടനയാണ്. എല്ലാറ്റിനും നേതൃത്വം നല്‍കിയത് സംഘടനയുടെ നോതാവായ പ്രജ്ഞസിംഗ് താക്കൂറും.

പ്രജ്ഞ കുറെ കാലം ജയിലില്‍ കിടന്നു. കേന്ദ്രത്തില്‍ നരേന്ദ്രമോദി അധികാരത്തില്‍ വന്നതോടെ കാര്യങ്ങള്‍ മാറി.ദേശീയ അന്വേഷണ ഏജന്‍സിയുടെ ലക്ഷ്യം പ്രജ്ഞയെ ശിക്ഷിക്കുക എന്നതല്ല, രക്ഷിക്കുക എന്നതായി മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News