
മലയാള സിനിമാ താരങ്ങള്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസുകള്‍ മുമ്പും വാര്‍ത്തയായിട്ടുണ്ടെങ്കിലും സിനിമാരംഗമാകെ മയക്കുമരുന്നു ലഹരിയിലാണെന്ന നിര്‍മാതാക്കളുടെ വെളിപ്പെടുത്തല്‍ പലരേയും ഞെട്ടിച്ചു.
സത്യമുണ്ടെങ്കിലും ഇങ്ങനെ പരസ്യമായി പറയാമോ എന്നമട്ടിലായിരുന്നു പലരുടെയും പ്രതികരണം. പേരുപറയേണ്ടന്ന അഭ്യര്‍ഥനയോടെയാണ് ചിലര്‍ നിര്‍മാതാക്കളുടെ വെളിപ്പെടുത്തല്‍ ശരിവച്ചത്.
യുവനടന്മാരില്‍ പലരുടെയും അച്ചടക്കമില്ലായ്മയെയും അതിലേക്ക് നയിക്കുന്ന മയക്കുമരുന്ന് ഉപയോഗവും സിനിമാ മേഖലയെ തകര്‍ക്കുമെന്ന ആശങ്കയാണ് കൊച്ചിയില്‍ ചേര്‍ന്ന കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ യോഗത്തിന് ശേഷം ഭാരവാഹികള്‍ പരസ്യമായി പ്രകടിപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here