യൂണിവേഴ്‌സിറ്റി കോളേജില്‍ വീണ്ടും സംഘര്‍ഷം സൃഷ്ടിച്ച് കെഎസ്‌യു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷം സൃഷ്ടിച്ച് കെഎസ്‌യു. നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരുക്ക്. ഫഹദെന്ന പ്രവര്‍ത്തകനുള്‍പ്പെടെ നാല് പേര്‍ക്കാണ് പരുക്കേറ്റത്.

പ്രതിഷേധ പ്രകടനവുമായെത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ ക്യാമ്പസിനകത്തേക്ക് കല്ലെറിയുകയായിരുന്നു. സംസ്ഥാന പ്രസിഡണ്ട് അഭിജിത്തിന്റെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകരാണ് ക്യാമ്പസിനത്തേക്ക് കല്ലേറ് നടത്തിയത്.

അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ ക്യാമ്പസിന് പുറത്ത് പ്രതിഷേധവുമായി റോഡില്‍ കുത്തിയിരിക്കുകയാണ്‌. സസ്പെന്‍ഷനിലുള്ള കെഎസ്‌യു പ്രവര്‍ത്തകരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like